ADVERTISEMENT

പുളിച്ചു പൊങ്ങിവരുമോ എന്ന് ടെൻഷൻ അടിക്കാതെ സൂപ്പർ വട്ടയപ്പം തയാറാക്കാം.

ചേരുവകൾ:

  • അരിപ്പൊടി - അരക്കപ്പ് 
  • ചോറ് - 2 ടേബിൾസ്പൂൺ 
  • തേങ്ങ ചിരവിയത് - കാൽ(1/4) മുറി 
  • പഞ്ചസാര - 3 ടേബിൾസ്പൂൺ 
  • യീസ്റ്റ് - 1/2 ടീസ്പൂൺ 
  • ഉപ്പ് - ഒരു നുള്ള് 

തയാറാക്കുന്ന വിധം

അരിപ്പൊടി പാകത്തിന് വെള്ളം ഒഴിച്ച് യോജിപ്പിച്ചെടുക്കുക. അധികം ലൂസ് ആയിപ്പോകാതെ ശ്രദ്ധിക്കുക. മിക്സിയിൽ ചോറും ചിരകിയ തേങ്ങയും യോജിപ്പിച്ചു വെച്ച അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം യീസ്റ്റും പഞ്ചസാരയും ചേർത്ത് വീണ്ടും അരച്ചെടുക്കുക. വട്ടയപ്പത്തിന്റെ മാവ് റെഡി ആയി. നാല് മണിക്കൂർ മാവ് പൊങ്ങാൻ വേണ്ടി വയ്ക്കുക. നാല് മണിക്കൂറിനു ശേഷം പൊങ്ങിയ മാവ് ഒന്ന് യോജിപ്പിച്ച ശേഷം വട്ടയപ്പം ഉണ്ടാക്കാൻ പോകുന്ന പാത്രത്തിൽ അല്പം വെളിച്ചെണ്ണ തടവിയതിനു ശേഷം  മാവ് ഒഴിച്ച് കൊടുക്കുക. എട്ട് മിനിറ്റ് ആവി കേറ്റി എടുക്കാം.

English Summary: Vattayappam Easy Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com