ADVERTISEMENT

ആരോഗ്യം എത്രത്തോളം പ്രധാനമേറിയതാണെന്ന് ഈ കോവിഡ് കാലം നമ്മെ ബോധ്യപ്പെടുത്തുന്നു. എല്ലാ അണുബാധകളോടും നല്ല ഭക്ഷണക്രമത്തിലൂടെ ശരീരത്തെ രക്ഷിച്ചെടുത്ത് പ്രതിരോധം തീർക്കാം. വളരെ ലളിതമായ പാചകവിധികളോടെ ഉണ്ടാക്കാവുന്ന ഒരു പോഷകസമൃദ്ധമായ കഞ്ഞിയാണ് ഇത്. ഈ കഞ്ഞിയിൽ തന്നെ കുറച്ച് തേങ്ങപാലും പഞ്ചസാരയും ചേർത്താൽ കുട്ടികൾക്കും ഇത് ഇഷ്ടമാവും.

കഞ്ഞി ഉണ്ടാക്കുന്ന വിധം

  • ചെറുപയർ (രണ്ടായി നുറുക്കിയത് ) - 150 ഗ്രാം
  • ഗോതമ്പ് നുറുക്ക് - 150 ഗ്രാം
  • തേങ്ങ ചിരകിയത് - 1 1/2 കപ്പ്‌

ചെറുപയറും ഗോതമ്പും നന്നായി കഴുകിയ ശേഷം ഇത് രണ്ടും കുക്കറിലിട്ട് വേവിക്കുക. വെന്ത ശേഷം കുക്കർ തുറന്ന്

ആവശ്യത്തിന് നാളികേരം ചേർക്കുക. ( ഉപ്പ് - ആവശ്യമുണ്ടെങ്കിൽ മാത്രം )

ഇതിൽ നിന്ന് കുറച്ചെടുത്തു ആവശ്യത്തിന് തേങ്ങ പാലും പഞ്ചസാരയും ചേർത്ത് കുട്ടികൾക്കും കൊടുക്കാം.

ചമ്മന്തി

  • തുവരപ്പരിപ്പ് - 1 ടേബിൾ സ്പൂൺ
  • ചെറുപയർ - 1 ടേബിൾ സ്പൂൺ
  • ഉഴുന്ന് പരിപ്പ് - 1 ടേബിൾ സ്പൂൺ
  • വറ്റൽ മുളക് - 6-7 എണ്ണം (കനലിൽ ചുട്ടെടുത്തത്)
  • ചിരകിയ തേങ്ങ - 6 ടേബിൾ സ്പൂൺ
  • ചെറിയ ഉള്ളി - 6-7 എണ്ണം
  • ഇഞ്ചി - ചെറിയ ഒരു കഷ്ണം
  • ഉപ്പ് - 1 1/4 ടീ സ്പൂൺ
  • പുളി - ആവശ്യത്തിന്
  • കറിവേപ്പില, മല്ലിയില - ഒരു പിടി
  • വെളിച്ചെണ്ണ - 4 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ തുവരപ്പരിപ്പ്, ഉഴുന്ന് പരിപ്പ്, ചെറുപയർ എന്നിവ ബ്രൗൺ നിറമാകുന്നതു വരെ വറക്കുക.

വറുത്ത ശേഷം ഉപ്പും ചേർത്ത് പൊടിച്ചെടുക്കുക.

ഇതിലേക്ക് മുളക് ചുട്ടത്, തേങ്ങ ചിരകിയത്, ഉള്ളി, ഇഞ്ചി, പുളി, കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് വെളിച്ചെണ്ണയിൽ അരച്ചെടുക്കുക.

English Summary: Protein Rich Porridge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com