ADVERTISEMENT

പച്ചക്കറികൾ വാങ്ങാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ വീട്ടുവളപ്പിലെ മുരിങ്ങയില വെച്ച് സ്വാദിഷ്ടമായ ഒരു കറി തയാറാക്കാം

ചേരുവകൾ

  • മുരിങ്ങയില – രണ്ട് കപ്പ്
  • തുവരപ്പരിപ്പ് – അരക്കപ്പ് 
  • കടല പരിപ്പ് – കാൽ കപ്പ്
  • ഉപ്പ് – ഒരു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • മുളകുപൊടി – അര ടീസ്പൂൺ
  • വെള്ളം – ആവശ്യത്തിന് 
  • പച്ചമുളക് – രണ്ടെണ്ണം
  • ചിരവിയ തേങ്ങ – ഒരു കപ്പ്
  • മഞ്ഞൾ പൊടി അര ടീസ്പൂൺ

തയാറാക്കുന്ന വിധം

രണ്ടുതരം പരിപ്പുകളും ഉപ്പ് മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് വേവിച്ചെടുക്കുക ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത് മുക്കാൽ വേവ് എത്തുമ്പോൾ 2 പച്ചമുളക് കീറിയത് കൂടി ചേർക്കുക. അതിനു ശേഷം തേങ്ങയും മഞ്ഞളും അരച്ചത് ചേർത്ത് ഇളക്കി ഇലയുടെ നിറം മാറുന്നതിനു മുൻപ് അടുപ്പ് ഓഫ് ചെയ്യുക.

വറത്തിടാൻ ആവശ്യമുള്ള ചേരുവകൾ 

  • വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
  • കടുക് – ഒരു ടീസ്പൂൺ
  • വറ്റൽ മുളക് – രണ്ടെണ്ണം
  • ചെറിയ ഉള്ളി - 3 വട്ടത്തിൽ അരിഞ്ഞത്
  • കറിവേപ്പില - 2 തണ്ട്

വെളിച്ചെണ്ണയിൽ മുകളിൽ കൊടുത്തിരിക്കുന്ന സാധനങ്ങൾ താളിച്ച് ഇളം ബ്രൗൺ നിറമാകുമ്പോൾ കറിയിൽ ചേർത്ത് 10 മിനിറ്റ് മൂടി വച്ചതിനു ശേഷം ചൂടോടെ ചോറിന്റെ അല്ലെങ്കിൽ ചപ്പാത്തിയുടെ കൂടെ കഴിക്കാം.

English Summary: Moringa leaves with Dal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com