ADVERTISEMENT

ലോക്ഡൗണിൽ പരീക്ഷിക്കാൻ നല്ലൊരു പാചകക്കൂട്ടാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന പലഹാരമാണിത്.

ചേരുവകൾ

  • ചൂട് പാൽ – 1/2 കപ്പ്
  • പഞ്ചസാര – 2 ടേബിൾസ്പൂൺ
  • യീസ്റ്റ് – മുക്കാൽ ടീസ്പൂൺ

ഇത് മൂന്നും നന്നായി യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.

  • ഗോതമ്പ്പൊടി – 1 ഗ്ലാസ്
  • ഉപ്പ് – 1/4 ടീസ്പൂൺ
  • ബട്ടർ – 1 ടേബിൾ സ്പൂൺ (പകരം സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ഉപയോഗിക്കാം)

തയാറാക്കുന്ന വിധം

ഗോതമ്പ്പൊടി, ഉപ്പ്, ബട്ടർ എന്നിവ തയാറാക്കി വച്ച യീസ്റ്റ് മിശ്രിതം ചേർത്ത് യോജിപ്പിക്കുക. ആവശ്യത്തിന് ഗോതമ്പ് പൊടി ഇട്ട് കുഴച്ച് എടുക്കാം. ചപ്പാത്തി മാവിനെക്കാൾ അയവിൽ‍ മാവ് തയാറാക്കണം. 10 മിനിറ്റ് കുഴച്ച് മൃദുവാക്കിയ ശേഷം ബട്ടർ പുരട്ടിയ പാത്രത്തിൽ രണ്ടു മണിക്കൂർ മൂടി വയ്ക്കണം. മാവ് പൊങ്ങി വന്ന ശേഷം രണ്ട് മിനിറ്റുകൂടി കുഴച്ച് എടുക്കാം. ഇത് നാല് ഉരുളകളായി ഉരുട്ടി എടുക്കാം. ബട്ടർ/ എണ്ണ പുരട്ടിയ ഇഡ്ഡലി തട്ടിൽ വയ്ക്കാം. ഇതിന് മുകളിൽ അൽപം പാൽ തേച്ച് കൊടുക്കണം. വീണ്ടും 10 മിനിറ്റ് ഇത് അടച്ചു വയ്ക്കണം.

ഈ സമയം ചുവട് കട്ടിയുള്ള പാത്രം പ്രീ–ഹീറ്റ് ചെയ്തെടുക്കാം. കേക്ക് തയാറാക്കുന്നതു പോലെ, തയാറാക്കി വച്ച ബൺ പ്രീ ഹീറ്റ് ചെയ്ത പാത്രത്തിൽ ഇറക്കി 15 മിനിറ്റ് തീ കുറച്ച് വേവിച്ച് എടുക്കാം. തയാറാക്കിയ ബണ്ണിനു മുകളിൽ ബട്ടർ പുരട്ടി ഒരു നനഞ്ഞ ടവ്വൽ കൊണ്ട് പത്തു മിനിറ്റ് മൂടി വയ്ച്ച ശേഷം ഉപയോഗിക്കാം.

English Summary: Wheat flour Bun Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com