ADVERTISEMENT

ഇത് ഒരെണ്ണം കഴിച്ചാൽ മതി വേറെ ഒന്നും കഴിക്കാൻ തോന്നിയില്ല പെട്ടെന്ന് വയറുനിറയും  അടിപൊളി ഐറ്റം തന്നെ. 

 ചേരുവകൾ

 ഫില്ലിങ്ങിന് വേണ്ടി

  •  കാബേജ്            -    അരക്കപ്പ്
  •  സവാള              -    അരക്കപ്പ്
  • കാപ്സിക്കം         -    കാൽക്കപ്പ്
  • തക്കാളി              -    കാൽക്കപ്പ് 
  • പുഴുങ്ങിയമുട്ടയുടെ വെള്ള  -   രണ്ടെണ്ണം
  •  കുരുമുളകുപൊടി  -  കാൽ ടീസ്പൂൺ
  •  ഉപ്പ് – പാകത്തിന്
  •  മയോണൈസ്          - 3 ടേബിൾസ്പൂൺ

 ബ്രഡ് ടോസ്റ്റ് ചെയ്യാൻ

  •  ബട്ടർ                           -2 ടീസ്പൂൺ
  •  ബ്രഡ്                          -8 എണ്ണം
  •  മുട്ട                               -2 എണ്ണം 
  •  പാൽ                            -4 ടേബിൾസ്പൂൺ
  •  കുരുമുളകുപൊടി    - കാൽ ടീസ്പൂൺ
  •  സോസ്                        -4 ടീസ്പൂൺ

 മയോണൈസ് തയാറാക്കാൻ

  •  മുട്ടയുടെ വെള്ള           - ഒരെണ്ണം
  • നാരങ്ങാ                  –  പകുതി
  •  വെളുത്തുള്ളി               - ഒരു ചെറിയ അല്ലി
  •  ഉപ്പ്                        –  പാകത്തിന്
  •  പഞ്ചസാര                     - 1/2 ടീസ്പൂൺ
  •  റിഫൈൻഡ് ഓയിൽ  -1/2 കപ്പ് 

തയാറാക്കുന്ന വിധം

മയോണൈസ് തയാറാക്കാൻ വേണ്ടി മിക്സിയുടെ ചെറിയ ജാറിൽ മുട്ടയുടെ വെള്ള, വെളുത്തുള്ളി,  പഞ്ചസാര,  ഉപ്പ് എന്നിവ അരച്ചെടുക്കുക. ഇതിലേക്ക് റിഫൈൻഡ് ഓയിൽ ഒഴിച്ച് ഒന്ന് കറക്കി എടുക്കാം. മയോണൈസ് റെഡി.

ഫില്ലിങ്ങിന് വേണ്ടിയുള്ള വെജിറ്റബിൾസ്  നീളത്തിൽ അരിഞ്ഞെടുക്കുക. മുട്ടയുടെ വെള്ളയും നീളത്തിൽ അരിഞ്ഞ് കുരുമുളകുപൊടി, ഉപ്പ്, മയോണൈസ് എന്നിവ ചേർത്ത് യോജിപ്പിച്ച് മാറ്റിവയ്ക്കാം.

ബ്രഡ് ടോസ്റ്റ് ചെയ്യാൻ വേണ്ടി ഒരു പാത്രത്തിൽ മുട്ട, പാൽ, കുരുമുളകുപൊടി എന്നിവ മിക്സ് ചെയ്തു വയ്ക്കുക. 

ഒരു പാൻ ചൂടാക്കി ബട്ടർ ചേർത്ത് കൊടുക്കുക. ബ്രഡ് ഓരോന്നായി മുട്ട മിശ്രിതത്തിൽ മുക്കി ടോസ്റ്റ് ചെയ്തെടുക്കുക. 

ടോസ്റ്റ് ചെയ്ത ബ്രെഡ്ലേക്ക് ഒരു ടീസ്പൂൺ സോസും അതിന്റെ മുകളിൽ ഫീലിംഗ് മുകളിൽ ബ്രെഡും ചേർത്തു കൊടുക്കാം. 

English Summary: Restaurant Style Bread Sandwich , Bread Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com