ADVERTISEMENT

ആരോഗ്യകരമായ ചേരുവകൾ കൊണ്ട് ഒരു കേക്ക് തയാറാക്കിയാലോ? ഗോതമ്പ് പൊടിയും പഴവും ചേർത്ത് എത്ര കഴിച്ചാലും മതി വരാത്ത വീറ്റ് ബനാന ചോക്ലേറ്റ് കേക്ക്‌.

ചേരുവകൾ

  • ഗോതമ്പ് പൊടി - 1 1/2 കപ്പ്
  • പഴം പഴുത്തത് ( റോബസ്റ്റാ) - 2
  • കൊക്കോ പൗഡർ -, 1/2 കപ്പ്
  • മുട്ട - 2 
  • പഞ്ചസാര - 3/4 കപ്പ്‌
  • ബേക്കിങ് സോഡ - 1 ടീസ്പൂൺ
  • ഉപ്പ് - 1/4 ടീസ്പൂൺ
  • എണ്ണ - 1/3 കപ്പ്
  • വാനില എസൻസ് - 1ടീസ്പൂൺ
  • പാൽ - 1/2 കപ്പ്‌

തയാറാക്കുന്ന വിധം

ഒരു ബൗളിൽ പഴം ഇട്ട്  നന്നായി ഉടച്ചെടുക്കുക അല്ലെങ്കിൽ മിക്സിയിൽ അരച്ചെടുത്താലും മതി. ഇതിലേക്ക് രണ്ട് മുട്ട, ഓയിൽ, പഞ്ചസാര , വാനില എസൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക . ഇനി ഒരു അരിപ്പ വച്ച് ഗോതമ്പ് പൊടി, ബേക്കിംഗ് സോഡ , കൊക്കോ പൗഡർ , ഉപ്പ് എന്നിവ ഇട്ട് അരിച്ചെടുക്കുക, ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. ഇപ്പോൾ കട്ടിയുള്ള മാവിയിരിക്കും ഇതിലേക്ക് അര കപ്പ് പാലും കൂടി ചേർത്ത് മിക്സ് ചെയ്യുക . ഇപ്പോൾ മീഡിയം തിക്ക് ബാറ്റർ ആയി കിട്ടും . കേക്കിനുള്ള മാവ് റെഡി ആയി . ഈ മാവ് ഒരു കേക്ക് ടിന്നിൽ ഒഴിക്കുക . പ്രീ ഹീറ്റഡ് ഓവനിൽ 165 ഡിഗ്രിയിൽ 50 മുതൽ 55 മിനിറ്റ് വരെ ബേക്ക് ചെയ്യുക. നല്ല ഹെൽത്തി ആയ വീറ്റ് ബനാന ചോക്ലേറ്റ് കേക്ക് റെഡി.

English Summary: Easy Wheat Choclate Banana Bread

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com