ADVERTISEMENT

നാടൻ പക്കാവട വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം

ചേരുവകൾ

  • കടല മാവ് - 1 കപ്പ്
  • അരിപ്പൊടി - 1/2 കപ്പ്
  • മുളക്‌ പൊടി - 1 ടീസ്പൂൺ
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • കായപ്പൊടി - 1/2 ടീസ്പൂൺ
  • ബട്ടർ (വെണ്ണ ) - 1 ടേബിൾസ്പൂൺ
  • ഉപ്പ് - അവശ്യത്തിന്
  • കറിവേപ്പില - ഒരു പിടി
  • വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ബൗളിൽ കടലമാവ് ,അരിപ്പൊടി , മുളകുപൊടി, കുരുമുളക് പൊടി , കായപൊടി , ഉപ്പ് , ബട്ടർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. 

ഇതിലേക്ക് കുറച്ച്  വെള്ളം ഒഴിച്ച് ഇഡിയപ്പത്തിന്റെ മാവ് പോലെ കുഴച്ചെടുക്കുക . ഇനി സേവനാഴിയിൽ പക്കാവടയുടെ ചില്ലിട്ട് മാവ് നിറയ്ക്കുക. ചൂടായ എണ്ണയിൽ മാവ് വൃത്താകൃതിയിൽ പിഴിയുക . നന്നായി മൂത്ത് കഴിയുമ്പോൾ കോരി മാറ്റി വയ്ക്കാം. തണുത്ത ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടുക. കുറച്ച് കറിവേപ്പില കൂടി വറുത്ത് ചേർക്കാം. വളരെ എളുപ്പത്തിൽ പക്കവട റെഡി ആയി.

English Summary: Kerala Ribbon Pakkoda, How to make pakkavada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com