ADVERTISEMENT

എത്ര കഴിച്ചാലും മതി വരാത്ത രീതിയിൽ  ഒനിയൻ റിങ്സ് തയാറാക്കി എടുക്കാം. വളരെ പെട്ടെന്ന് തയാറാക്കാൻ പറ്റും.

ചേരുവകൾ

  • സവാള               - മൂന്നെണ്ണം
  • മൈദ                 - അഞ്ചു ടേബിൾ സ്പൂൺ
  • അരിപ്പൊടി       - രണ്ട് ടേബിൾസ്പൂൺ
  • കുരുമുളകുപൊടി - കാൽ ടീസ്പൂൺ
  • മുളകുപൊടി          - അര ടീസ്പൂൺ
  • ഉപ്പ് – പാകത്തിന്
  • ബ്രഡ് / റസ്ക്    - 10 പീസ്
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

സവാള വട്ടത്തിൽ മുറിച്ച് അടർത്തിയെടുക്കുക. മൈദ അരിപ്പൊടി,  മുളകുപൊടി,  ഉപ്പ് കുരുമുളകുപൊടി എന്നിവ അൽപം വെള്ളം ഒഴിച്ച് കട്ടിക്ക് കുറുക്കിയെടുക്കുക.

റസ്‌ക് / ബ്രഡ് പൊടിച്ചെടുക്കുക. 

സവാള വളയങ്ങൾ ഓരോന്നായി മാവിൽ മുക്കി എടുക്കുക. പൊടിച്ചുവെച്ച മിക്സിൽ മുക്കിയെടുക്കുക. ഇതുപോലെ എല്ലാ വളയങ്ങളും എടുക്കാം. ഇനി തിളച്ച എണ്ണയിൽ വറുത്തു കോരിയെടുക്കാം.സോസിന്റെ കൂടിയോ അല്ലാതെയോ കഴിക്കാൻ നല്ല രുചിയാണ് 

English Summary: Crispy Onion Rings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com