ADVERTISEMENT

ഇഫ്താറിന് ഒരു നാടൻ ഉള്ളി ബജ്ജി തയാറാക്കിയാലോ? വളരെ എളുപ്പത്തിലും പെട്ടെന്നും തയാറാക്കാവുന്ന നാടൻ പലഹാരമാണിത്.

ചേരുവകൾ

  • സവാള – 3 എണ്ണം 
  • ഇഞ്ചി – ചെറിയ കഷ്ണം 
  • പച്ചമുളക് – 3 എണ്ണം 
  • പുതിനയിനയില – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന് 
  • കായം – അര ടീസ്പൂൺ 
  • മുളകുപൊടി – 1 ടീസ്പൂൺ 
  • കടലമാവ് (മുക്കാൽ കപ്പ് മുതൽ 1 കപ്പ്‌ വരെ )
  • വെള്ളം – ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ആദ്യം ഉള്ളി കനം കുറച്ച് അരിഞ്ഞ് എടുക്കുക. ശേഷം അതിലേക്ക് അരിഞ്ഞു വെച്ച ഇഞ്ചി പച്ചമുളക് പുതിനയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം. ഇതിലേക്ക് ഇനി ആവശ്യത്തിന് ഉപ്പ്, കായപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് കൊടുക്കുക. ശേഷം കടല മാവ് ചേർത്ത്  കുറേശെ വെള്ളം ചേർത്ത് നന്നായി മിക്സ്‌ ചെയ്ത ശേഷം 10 മിനിറ്റ് മാറ്റി വയ്ക്കാം. 

ഒരു പാനിൽ ആവശ്യത്തിന് ഓയിൽ ഒഴിച്ച് ചൂടായതിനു ശേഷം തയാറാക്കിയ മാവ് എടുത്ത് കൈ വെച്ച് ഒന്ന് പരത്തി ചൂടായ എണ്ണയിൽ  ഫ്രൈ ചെയ്തെടുക്കാം. ഉള്ളി ബജ്ജി തയാർ. ഇതിന്റെ കൂടെ ടൊമാറ്റോ കെച്ചപ്പ് കൂടി ചേർത്ത് സെർവ് ചെയ്യാം. 

English Summary: Ulli Vada crispy, crunchy onion fritters, Popular street food snack in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com