ADVERTISEMENT

ചോറിനും കഞ്ഞിക്കും കൂട്ടാൻ രുചികരമായ നാടൻ അച്ചാർ, സൂപ്പർ രുചിയിൽ ചക്കക്കുരു അച്ചാർ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ചേരുവകൾ

  • ചക്കക്കുരു – 40 എണ്ണം (പുറം തൊലി കളഞ്ഞ് നാലായി കീറിയത്)
  • വെളുത്തുള്ളി – 30 അല്ലി, നീളത്തിൽ അരിഞ്ഞത്
  • ഇഞ്ചി – 1 കഷ്ണം
  • പച്ചമുളക് – 2 എണ്ണം
  • മുളകുപൊടി – 2 1/2 ടേബിൾ സ്പൂൺ (എരിവ് അനുസരിച്ച്) 
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • കടുക് – 1/4 ടീസ്പൂൺ
  • ഉലുവ – 1/4 ടീസ്പൂൺ
  • ഉലുവ ചൂടാക്കി പൊടിച്ചത് – 1/4 ടീസ്പൂൺ
  • വിനാഗിരി – 1/2 കപ്പ്
  • കായം – 1/2 ടീസ്പൂൺ
  • നല്ലെണ്ണ
  • ഉപ്പ്
  • കറിവേപ്പില

തയാറാക്കുന്ന വിധം

ചക്കക്കുരു ആവിയിൽ നന്നായി വേവിച്ച് എടുക്കാം. (വെന്തു പോകരുത്)

ചൂടായ പാനിൽ നാല്‌ ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിച്ച് വേവിച്ച ചക്കകുരു മൂന്ന് മിനിറ്റ് വഴറ്റി എടുക്കണം. ഇത് കോരി മാറ്റി പാനിൽ രണ്ട് ടേബിൾ സ്പൂൺ എണ്ണയും കൂടി ചേർക്കാം. ഇതിലേക്ക് കടുകും ഉലുവയും ചേർത്ത് പൊട്ടിക്കഴിയുമ്പോൾ കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റി എടുക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് മൂപ്പിച്ച് എടുക്കാം. ശേഷം ഉലുവാപ്പൊടിയും വിനാഗിരിയും ചക്കകുരുവും ചേർക്കാം. കായപ്പൊടി ചേർത്ത് നന്നായി യോജിപ്പിച്ച് വാങ്ങാം. രണ്ട് ദിവസം വച്ചിരുന്ന ശേഷം ഈ അച്ചാർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

English Summary: Quick and spicy jackfruit seeds pickle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com