ADVERTISEMENT

വളരെ എളുപ്പത്തിൽ രുചികരവും വ്യത്യസ്തവും ആയ ഒരു പലഹാരം ബനാന അപ്പം പാൻകേക്ക്.

ചേരുവകൾ

  • അരിപ്പൊടി   - 1 1/4 കപ്പ്
  • പഴം - 2 
  • ശർക്കര - 1/2 കപ്പ്‌
  • വെള്ളം - 1 1/2 കപ്പ്
  • തേങ്ങ തിരുമിയത് - 1/2 കപ്പ്
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
  • വെള്ള എള്ള്  - 1 ടേബിൾസ്പൂൺ
  • ഏലയ്ക്ക പൊടിച്ചത്  -  അൽപ്പം

തയാറാക്കുന്ന വിധം

ഒരു പാനിൽ ശർക്കര ഇട്ട് വെള്ളം ഒഴിച്ച് തിളപ്പിക്കുക . തിളച്ചതിന് ശേഷം അരിച്ച് തണുക്കാൻ വെക്കുക.

വേറൊരു ബൗളിൽ രണ്ട് പഴം ഇട്ട് ഒരു ഫോർക് വെച്ച് നന്നായി ഉടച്ചെടുക്കുക അല്ലെങ്കിൽ മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക . ഉടച്ചെടുത്ത പഴത്തിലേക്ക് അരിപ്പൊടി, ഏലയ്ക്കാപൊടിച്ചത്, തേങ്ങാ തിരുമ്മിയത്, ബേക്കിങ് പൗഡർ, എള്ള്, ശർക്കര പാനി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത്  അധികം കട്ടിയില്ലാത്ത മാവാക്കുക. ഈ മാവ് ചൂടായ തവയിൽ ദോശ പോലെ പരത്തി എടുക്കുക , കുറച്ച് എണ്ണ വശങ്ങളിൽ ഒഴിച്ച് രണ്ട് വശവും മൊരിച്ചെടുക്കുക . രുചികരമായ ബനാന അപ്പം പാൻകേക്ക് റെഡി ആയി. 

English Summary: Simple Cooking, Pour a laddle full of batter on a hot pan. Spread it in the round shape of a pancake.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com