ADVERTISEMENT

ഇഫ്താർ  സ്പെഷ്യൽ ഐറ്റം. അറബി നാട്ടിൽ ഇത് ഇല്ലാതെ ഒരു  ഇഫ്താർ  ഉണ്ടാവാറില്ല. ഒഴിച്ചു കൂടാൻ  പറ്റാത്ത  ഒരു  പലഹാരമാണ്.  ഇത് കഴിച്ചാൽ  പിന്നെ  കഴിച്ചു കൊണ്ടേ  ഇരിക്കും.

  ഇഫ്താർ  സ്പെഷ്യൽ സ്നാക്ക് 

ചേരുവകൾ 

  • മൈദ - ഒന്നര കപ്പ്‌ 
  • കോൺഫ്ലോർ –   1 ടേബിൾ സ്പൂൺ
  • യീസ്റ്റ്  – അര ടീസ്പൂൺ
  • തൈര് – 1 ടേബിൾ സ്പൂൺ
  • ഉപ്പ് 
  • വെള്ളം 
  • വെളുത്ത  എള്ള്  – 1 ടേബിൾ സ്പൂൺ
  • ഈന്തപ്പഴം സിറപ്പ് 

തയാറാക്കുന്ന വിധം 

  • ഒരു  പാത്രത്തിൽ മൈദ, കോൺഫ്ലോർ, യീസ്റ്റ്, ഉപ്പ്, തൈര് എന്നിവ ചേർത്ത്  യോജിപ്പിക്കുക.
  • ശേഷം അതിൽ കുറച്  വെള്ളം  ചേർത്ത്  യോജിപ്പിക്കാം. കൂടുതൽ  അയഞ്ഞ് പോകരുത്.
  • ഇനി  ഇത്  പൊങ്ങാൻ  2 മണിക്കൂർ  മാറ്റി  വയ്ക്കാം. 
  • പൊങ്ങിയതിനു ശേഷം മാവ്  കൈ കൊണ്ട്  യോജിപ്പിക്കാം. 
  • ഇനി  ഒരു കട്ടിയുള്ള കാടായി വെച്ച് ഓയിൽ ഒഴിച്ചു  ചൂടായാൽ ഈ മിക്സ്‌ ഓരോ ബോൾസ് പോലെ  ഫ്രൈ ചെയ്ത്  എടുക്കാം. മീഡിയം തീയിൽ വറുത്തെടുക്കണം. ഇന്തപ്പഴം സിറപ്പും എള്ളും കൊണ്ട് അലങ്കരിച്ച് കഴിക്കാം.

English Summary: Luquimath Sweet  Dumplings, Iftar Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com