ADVERTISEMENT

പ്രഭാത ഭക്ഷണത്തിനു വ്യത്യസ്തമായ ഉപ്പുമാവ്. റവ കൊണ്ട് നല്ല ടേസ്റ്റി വെജിറ്റബിൾ റവ ഉപ്പ്മാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു. എല്ലാവർക്കും ഇഷ്ടമാകും. 

ചേരുവകൾ 

1. റവ - 1കപ്പ്
2. സവാള - 1എണ്ണം
3. പച്ചമുളക് -3 എണ്ണം
4. ഇഞ്ചി - ചെറിയ കഷ്ണം
5. കടുക് - 1/4 ടീസ്പൂൺ
6. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
7. കായപ്പൊടി - 1/4 ടീസ്പൂൺ
8. മുളകുപൊടി - 1/4  ടീസ്പൂൺ
9. കാരറ്റ് - 1 കപ്പ്‌
10. ഗ്രീൻ പീസ് /ബീൻസ് - 1കപ്പ്
11. എണ്ണ - 11/2 ടീസ്പൂൺ
12. വെള്ളം - 2 കപ്പ്
13. നെയ്യ് - 1 ടീസ്പൂൺ
14. ഉപ്പ് - ആവശ്യത്തിന്
15. മല്ലിയില 

തയാറാക്കുന്ന വിധം :

റവ ഒരു പാനിൽ ചെറിയ തീയിൽ 2 മിനിറ്റ് വറത്ത് മാറ്റുക. വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് മൂപ്പിച്ച ശേഷം കായ പൊടി ഇട്ട് ഇളക്കുക. അതിനുശേഷം സവാള ചെറുതാക്കി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റുക. ഇതിലേക്ക് കാരറ്റ് ഇട്ട് വഴറ്റുക. അതിനുശേഷം ഗ്രീൻ പീസും ചേർക്കാം. വഴന്ന ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് ഒന്ന് കൂടി ഇളക്കുക. അതിലേക്ക് വറുത്ത റവ ചേർത്ത് നന്നായി യോജിപ്പിക്കുക. 2 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി കൊണ്ടിരിക്കുക. വെള്ളം വറ്റിയാൽ നെയ്യ് ഒഴിച്ച് ഇളക്കിയ ശേഷം തീ അണക്കുക. മല്ലിയില ഇട്ട് ഇളക്കി ചൂടോടെ വിളമ്പാം.

English Summary: Rava upma is a south Indian savory breakfast made with semolina.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com