ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് സ്പാനിഷ് ടോസ്റ്റ്. വളരെ പെട്ടെന്ന് തയാറാക്കാം.

ചേരുവകൾ : 

  • ബ്രെഡ്  - 5എണ്ണം നെയ്യിൽ മൊരിച്ചത്  നെടുകെ മുറിച്ചത് 
  • കടല മാവ് - 1 കപ്പ്
  • കോൺഫ്ലോർ - 1/2 കപ്പ്
  • ഉരുളകിഴങ്ങ് - 2 എണ്ണം പുഴുങ്ങി തൊലി കളഞ്ഞത് 
  • തക്കാളി  - 1 എണ്ണം 
  • ഉപ്പ്‌  - ആവശ്യത്തിന് 
  • മുളക് - 10 എണ്ണം 
  • ഇഞ്ച്  - വലിയ കഷ്ണം
  • സവാള  - ചെറുതായി അരിഞ്ഞത് 
  • വെളുത്തുള്ളി  - 10 അല്ലി 
  • വെളിച്ചെണ്ണ  - ആവശ്യത്തിന് 

തയാറാക്കുന്ന വിധം :

ഇഞ്ചി,  പച്ചമുളക്,വെളുത്തുള്ളി,  ഉപ്പ്‌, പുഴുങ്ങിയ ഉരുളക്കിഴങ്,  തക്കാളി എന്നിവ മികിസിയിൽ അരച്ച് എടുക്കുക, പേസ്റ്റ് രൂപത്തിൽ ഉള്ള ഇതിലേക്ക് കോൺഫ്ലോർ, കടലമാവ് എന്നിവ ഇട്ട് നല്ല പോലെ കുഴയ്ക്കുക. നല്ല പേസ്റ്റ് രൂപത്തിൽ കിട്ടും ഇതാണ് സ്പാനിഷ് പേസ്റ്റ്  . ഫ്രയിങ് പാനിലാണ് നമ്മൾ ഇത് പൊരിച്ചെടുക്കുന്നത് ഫ്രയിങ് പാനിൽ ഒരു ബ്രെഡ്‌ മുങ്ങത്തക്ക വിധത്തിൽ എണ്ണ എടുക്കുക എണ്ണ ചൂടായി വരുമ്പോൾ, പൊരിച്ചു വച്ചിരിക്കുന്ന ബ്രെഡ്‌ റെഡി ആക്കി വച്ചിരിക്കുന്ന സ്പാനിഷ് പേസ്റ്റിൽ മുക്കി അരിഞ്ഞു വച്ചിരിക്കുന്ന സവാള മുകളിൽ വിതറി പാനിൽ  ഫ്രൈ ചെയ്തെടുക്കുക. തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്യണം.

English Summary: This simple spanish tomato toast is a delightful combination of toasted bread and Potatoes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com