ADVERTISEMENT

പ്രഭാതഭക്ഷണമായും അത്താഴത്തിനും കഴിക്കാവുന്ന ഹെൽത്തി വിഭവമാണിത്. നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ദോശ.

 ആവശ്യമുള്ള  ചേരുവകൾ 

1. നുറുക്ക് ഗോതമ്പ്   - രണ്ട്  കപ്പ്‌ 
 2. ഉഴുന്ന്  -  മുക്കാൽ  കപ്പ്‌ 
3. ചോറ്  അല്ലെങ്കിൽ അവൽ  - ഒരു കപ്പ്‌ 
4. ഉപ്പ്‌    - പാകത്തിന് 
5. എണ്ണ  അല്ലെങ്കിൽ നെയ്യ്  -   ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

നുറുക്ക് ഗോതമ്പ്, ഉഴുന്ന്  എന്നിവ 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. കുതിർത്തു വച്ചിരിക്കുന്ന മിക്സ്‌ നന്നായി കഴുകി ചോറും ചേർത്ത് അരച്ചെടുക്കുക. (ചോറിനു പകരം അവൽ ആണ് ചേർക്കുന്നതെങ്കിൽ 15 മിനിറ്റ് കുതിർത്തു വയ്ക്കുക). 10 മണിക്കൂർ മാറ്റിവയ്ക്കുക. തണുപ്പുള്ള സ്ഥലമാണെങ്കിൽ  12 മണിക്കൂർ മാറ്റിവയ്ക്കേണ്ടി വരും.  ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കുക. ദോശ ചട്ടി ചൂടായ ശേഷം മാവ് ഒഴിച്ച് നന്നായി പരത്തുക. അതിന്റെ മുകളിൽ എണ്ണ/നെയ്യ് തൂവി കൊടുക്കുക. മുകൾ ഭാഗം വെന്ത ശേഷം മറിച്ചിട്ട് ഒരു മിനിട്ടു കൂടി വേവിക്കുക. ക്രിസ്‌പി നുറുക്ക് ഗോതമ്പ് ദോശ റെഡി. ചട്ണിക്കോ സാമ്പാറിനോ ഒപ്പം കഴിക്കാം. 

English Summary: A healthy variation of dosa that uses Cracked wheat as the main ingredient instead of Rice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com