ADVERTISEMENT

ബിരിയാണികൾ‍ പലവിധം, വെജിറ്റേറിയൻ ഭക്ഷണപ്രിയർക്ക് പരിപ്പ് കൊണ്ടും മൊഞ്ചുള്ള ബിരിയാണി തയാറാക്കാം.

ചേരുവകൾ  

  • ബസ്മതി അരി  - 1 കപ്പ് 
  • തുവര പരിപ്പ് - 1/4 കപ്പ് 
  • ഉരുളക്കിഴങ്ങ് - 2 
  • ഉള്ളി - 2 
  • എണ്ണ - 1 കപ്പ് ( ഫ്രൈ ചെയ്യാൻ )  
  • നെയ്യ് - 1 ടേബിൾസ്പൂൺ 
  • ജീരകം - 1/2 ടീസ്പൂൺ 
  • ഇഞ്ചി പേസ്റ്റ് - 1/2 ടീസ്പൂൺ
  • വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ
  • പച്ചമുളക് ചതച്ചത് - 1/2 ടീസ്പൂൺ
  • പട്ട - 1/2 ഇഞ്ച് 
  • കറുത്ത ഏലയ്ക്ക - 1 
  • മഞ്ഞൾപൊടി - 1/4 ടീസ്പൂൺ 
  • വെള്ളം - 2 കപ്പ്     
  • ഉപ്പ് - 1 ടീസ്പൂൺ 
  • ഗരംമസാല - 1/4 ടീസ്പൂൺ   (ആവശ്യമെങ്കിൽ) 
  • മല്ലിയില - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം :  

  • അരിയും പരിപ്പും കഴുകി 30 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
  • എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങും ഉള്ളിയും വറുത്തെടുക്കുക .
  • ഒരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്ക് ജീരകം, ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചതച്ചത് ഇവ ഇട്ട് 30 സെക്കൻഡ് വഴറ്റുക .
  • ഇതിലേക്ക് പട്ട ,കറുത്ത ഏലയ്ക്ക, മഞ്ഞൾപൊടി എന്നിവ ഇടുക  .
  • ഇനി കുതിർത്ത് വെച്ചിരിക്കുന്ന അരിയും പരിപ്പും  2 കപ്പ് വെള്ളവും ഉപ്പും ഇട്ട് നന്നായി  യോജിപ്പിക്കുക . 
  • തിള വരുമ്പോൾ തീ കുറച്ചു അടച്ചു വെച്ച് വെള്ളം വറ്റുന്നതുവരെ വേവിക്കുക.
  • ഇതിലേക്ക് വറുത്തുവെച്ച ഉരുളക്കിഴങ്ങും ഉള്ളിയും ഗരംമസാലയും ഇട്ട് നന്നായി യോജിപ്പിക്കുക. 
  • മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പാം .

English Summary: Dal Biriyani is a spiced Lentils and Rice 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com