ADVERTISEMENT

ചക്കക്കുരു ഇനിയും  ബാക്കിയുണ്ടോ... രസികൻ ചക്കക്കുരു ഉണ്ട തയാറാക്കാം. ഉഗ്രൻ നാലുമണിപലഹാരമാണിത്.

ചേരുവകൾ

  • ചക്കക്കുരു – 40 എണ്ണം 
  • അരി – അരകപ്പ് 
  • ശർക്കര  – രണ്ട് കട്ട
  • നാളികേരം – അര മുറി 

തയാറാക്കുന്ന വിധം 

ഒരു പാൻ ചൂടാക്കി അതിലേക്കു ചക്കക്കുരു ഇട്ട് വറുത്തെടുക്കുക (തൊണ്ടോടുകൂടിയ ചക്കക്കുരു). അതുപോലെ തന്നെ അരിയും വറുത്തെടുക്കുക .ചക്കക്കുരു ചൂടാറുമ്പോൾ അതിന്റെ തൊലി കളഞ്ഞു എടുക്കുക. എന്നിട്ടു മിക്സിയിൽ ഇട്ടു പൊടിച്ച് എടുക്കണം. അതുപോലെ തന്നെ വറുത്തെടുത്ത അരിയും ചൂടാറുമ്പോൾ പൊടിച്ച് എടുക്കണം. ശർക്കര ചിരകി എടുക്കണം .ഇനി ഒരു വലിയ ബൗളിലേക്കു നാളികേരം ചിരകിയതും ശർക്കരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ചക്കക്കുരു പൊടിച്ചതും അരിപൊടിച്ചതും കുറേശേ കുറേശേ ചേർത്ത് യോജിപ്പിച്ച് ഉരുട്ടി എടുക്കുക. നമ്മുടെ ടേസ്റ്റി ചക്കക്കുരു ഉണ്ട റെഡി. 

English Summary: Jack fruit is one of the nutritious fruits available in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com