ADVERTISEMENT

മാമ്പഴകാലത്ത് മധുരമുള്ള പാൻ കേക്ക് തയാറാക്കിയാലോ?  മംഗോ സോസും ചേർത്ത് കഴിക്കാം.

ചേരുവകൾ

  • മാങ്ങാ - 2 എണ്ണം 
  • മൈദ - 1 കപ്പ്‌ 
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
  • പാൽ - 1/2 കപ്പ്‌ 
  • പഞ്ചസാര - 3 ടേബിൾസ്പൂൺ
  • മുട്ട - 1
  • ബട്ടർ / നെയ്യ്‌ - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

1. ആദ്യം മാങ്ങാ അരിഞ്ഞ്  3 ടേബിൾസ്പൂൺ പഞ്ചസാര കൂടി ചേർത്ത്  മിക്സിയിൽ അടിച്ചെടുക്കുക. 

പാൻകേക്ക് കൂട്ട് 

1. മൈദ, ബേക്കിങ് പൗഡർ എന്നിവ ഒരുമിച്ചു  ഒരു അരിപ്പയിൽ അരിച്ചെടുക്കുക. 

2. 3 ടേബിൾ സ്പൂൺ മാങ്ങാ ജ്യൂസ്‌ , മുട്ട, പാൽ, ബട്ടർ എന്നിവ നന്നായി മിക്സിയിൽ അടിച്ചെടുക്കുക.

3. അതിനു ശേഷം മൈദ കൂട്ടിലേക്ക്‌ അടിച്ച കൂട്ട് ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് എടുക്കുക. 

മംഗോ സോസ് തയാറാക്കുന്ന വിധം 

ഒരു പാനിൽ  1 ടേബിൾസ്പൂൺ ബട്ടർ,  ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഉരുക്കി എടുക്കുക, അതിലേക്ക് മാങ്ങാ ജ്യൂസ്‌ ചേർത്ത് നന്നായി പാനിൽ നിന്ന് ഇളകി വരുന്നത് വരെ വഴറ്റുക. സോസ് റെഡി 

ഒരു പാൻ വെച്ചു ചൂടാകുമ്പോൾ പാനിൽ ബട്ടർ തേച്ച് പാൻകേക്ക് കൂട്ട് ഒഴിച്ച് ചുട്ടെടുക്കുക, തിരിച്ചു മറിച്ചിട്ട് വേവിച്ചെടുക്കുക. 

അതിനു ശേഷം ഓരോ പാൻ കേക്ക് എടുത്തു മാങ്ങാ സോസ് പുരട്ടി തേൻ ഒഴിച്ച് കഴിക്കുക.

English Summary: Delicious filling mango pancakes with fresh mango puree.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com