sections
MORE

സപ്ലൈകോ കിറ്റിലെ ഗോതമ്പുനുറുക്ക് കൊണ്ട് അടിപൊളി ഉപ്പുമാവ്

broken-wheat-upma
SHARE

കോവിഡ് ലോക്ഡൗണില്‍ ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത സപ്ലൈകോ കിറ്റിലെ ഗോതമ്പു നുറുക്കു കൊണ്ട് നല്ല രുചികരമായ ഉപ്പുമാവ് ഉണ്ടാക്കാം. കളികഴിഞ്ഞു കുട്ടികള്‍ എത്തുമ്പോഴേക്കും കുറഞ്ഞ നേരം കൊണ്ട് ഈ ഉപ്പുമാവ് തയാറാക്കിയെടുക്കാന്‍ കഴിയും. 

ആവശ്യമുള്ള സാധനങ്ങള്‍ 

  • ഗോതമ്പ് നുറുക്ക് - ഒരു കപ്പ്
  • ചെറിയ ഉള്ളി - ആറെണ്ണം
  • പച്ചമുളക് - മൂന്നെണ്ണം
  • കാരറ്റ് - ഒരെണ്ണം അരിഞ്ഞത്
  • അണ്ടിപ്പരിപ്പ്, കിസ്മിസ്

തയാറാക്കുന്ന വിധം

ഒരു കപ്പ് ഗോതമ്പ് നുറുക്ക് വെള്ളത്തിലിട്ട് പത്തുമിനിറ്റ് കുതിര്‍ത്തെടുക്കുക. 

ഒരു കുക്കറില്‍ കുറച്ച് നെയ്യോ എണ്ണയോ ഒഴിച്ച് കടുകും വറ്റല്‍ മുളകും കറിവേപ്പിലയും ഇട്ട് താളിക്കുക. ഇതിനൊപ്പം അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്ത് മൂപ്പിച്ചെടുക്കണം. അതിലേക്ക് ചുവന്നുള്ളി, കാരറ്റ്, പച്ചമുളക് എന്നിവ അരിഞ്ഞിട്ട് വഴറ്റിയെടുക്കുക. പത്തുമിനിറ്റ് കുതിര്‍ത്തെടുത്ത ഗോതമ്പു നുറുക്ക് വെള്ളം ഊറ്റിക്കളഞ്ഞ് ഇതിലേക്കു ചേര്‍ക്കുക. അരമുറി തേങ്ങ ചിരകിയതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഒരു മിനിറ്റോളം ഇളക്കി യോജിപ്പിക്കുക. ഇതു നികക്കെ വെള്ളം ഒഴിച്ച് കുക്കറില്‍ ഒരു വിസില്‍ വരെ വേവിക്കുക. ഒരു വിസിലിനു ശേഷം കുക്കര്‍ തുറന്ന് നന്നായി ഇളക്കിയെടുക്കുമ്പോള്‍ അടിപൊളി ഉപ്പുമാവ് റെഡി.

English Summary : A healthy and tasty breakfast recipe or upma recipe made from the broken or cracked wheat. 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA