ADVERTISEMENT

വെറും നാല് ചേരുവയും പതിനഞ്ച് മിനിറ്റും മതി ഈ കൊതിയൂറും മാങ്ങാപായസം ഉണ്ടാക്കാൻ. ഇന്ന് തന്നെ തയാറാക്കി നോക്കൂ...

ആവശ്യമുള്ള ചേരുവകൾ 

  • പാൽ – 1 ലിറ്റർ
  • ചവ്വരി – അര കപ്പ് 
  • കണ്ടൻസ്ഡ് മിൽക്ക് – അര കപ്പ് 
  • പഴുത്ത മാങ്ങ – 4 എണ്ണം 

തയാറാക്കുന്ന വിധം 

ചവ്വരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു ഊറ്റിവയ്ക്കുക. പാല് തിളപ്പിച്ച ശേഷം ചവ്വരി ഇട്ട് വേവിക്കുക. ഇതിലേക്ക് മധുരത്തിന് ആവശ്യമായ കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. ഒരു നുള്ള് ഉപ്പും ചേർത്ത് ചൂടാറാൻ വയ്ക്കുക. 2 മാങ്ങാ മുറിച്ച്‌ വയ്ക്കുക. 2 മാങ്ങ അരച്ചെടുക്കുക. രണ്ടും ഈ പായസത്തിലേക്ക് ചേർക്കുക.തണുപ്പിച്ച ശേഷം വിളമ്പുക

English Summary : Mango and Milk based dessert, do give this recipe a try. Sweet dish in the season of Mangos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com