ADVERTISEMENT

നല്ല പഞ്ഞി പോലെ ഇരിക്കുന്ന നാടൻ വട്ടയപ്പം എങ്ങനെ എളുപ്പത്തിൽ തയാറാക്കാം എന്ന് നോക്കാം. 

ചേരുവകൾ

  • കുതിർത്ത അരി               - 1 കപ്പ്
  • തേങ്ങാ ചിരകിയത്         - 3/4 കപ്പ്
  • ചോറ്                               - 2 ടേബിൾ സ്പൂൺ
  • പഞ്ചസാര                        - 4 ടേബിൾ സ്പൂൺ
  • യീസ്റ്റ്                             - 1/4 ടീസ്പൂൺ
  • ഏലയ്ക്ക                            - 3

തയാറാക്കുന്ന വിധം

നാല് മണിക്കൂർ കുതിർത്തു വച്ച അരി, തേങ്ങ, പഞ്ചസാര, ചോറ്, ഏലയ്ക്ക  എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് ദോശ മാവിന്റെ പാകത്തിന് നന്നായി അരച്ചെടുക്കുക.  ഇളം ചൂടുവള്ളത്തിൽ 10 മിനിറ്റ് കലക്കിയ യീസ്റ്റും ചേർത്ത് ഒന്നുകൂടി അടിച്ചതിന് ശേഷം 8 മണിക്കൂർ പുളിക്കാൻ വേണ്ടി വയ്ക്കാം. ഇത് പുളിച്ചതിന് ശേഷം സ്റ്റീൽ പ്ലേറ്റിൽ മാവ് ഒഴിച്ച് അപ്പചെമ്പിൽ വേവിച്ചെടുക്കക. തണുത്തതിനു ശേഷം മുറിച്ച് എടുക്കാം.

English Summary: Easy And Yummy Kerala Style Vattappam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com