ADVERTISEMENT

നാലുമണിക്ക് ചായയുടെ കൂടെ കടിക്കാൻ വ്യത്യസ്തവും രുചികരവുമായ  മസാല വട മതി പിന്നെ വേറെ ഒന്നും വേണ്ട

ചേരുവകൾ

  • കടല പരിപ്പ് - 1 കപ്പ്
  • കറുവപ്പട്ട  - ചെറിയ കഷ്ണം
  • പച്ചമുളക് -2 എണ്ണം
  • വെളുത്തുള്ളി - 3 അല്ലി
  • ഇഞ്ചി - ചെറിയ കഷ്ണം
  • പെരുംജീരകം - 1/2 ടീസ്പൂൺ
  • സവാള -1 അരിഞ്ഞത്
  • കറിവേപ്പില - അറിഞ്ഞത്
  • മല്ലിയില - അരിഞ്ഞത്
  • കായപ്പൊടി - അൽപ്പം
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • പരിപ്പ് 3 മണിക്കൂർ കുതിർക്കാൻ വയ്ക്കുക.
  • ഒരു മിക്സിയുടെ ജാറിൽ കറുവപ്പട്ട, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്,പെരുംജീരകം എന്നിവ തരുതരിപ്പായി അരച്ചെടുക്കുക, അതിലേക്ക്  കുതിർത്ത പരിപ്പ് ചേർത്ത് അരച്ചെടുക്കുക, കുറച്ച് തരുതരിപ്പായി വേണം അരച്ചെടുക്കാൻ. അരച്ചെടുത്ത കൂട്ടിലേക്ക് സവാള അരിഞ്ഞത്, കായപ്പൊടി, കറിവേപ്പില, മല്ലിയില ഉപ്പ് ചേർത്ത് മിക്സ് ചെയ്‌ത് പരിപ്പ് വടയുടെ ആകൃതിയിൽ പരത്തി എടുത്ത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക . രുചികരമായ മസാല വട റെഡി.

English Summary: Spicy Masala Vada, Evening Snack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com