ADVERTISEMENT

എരിവും  പുളിയും മധുരവും  ഇടചേർന്ന ഒരു മംഗലാപുരം ശൈലിയിൽ  ഒരു പഴുത്തമാങ്ങ കറി. തേങ്ങയും തൈരും  ഒട്ടും ചേർക്കാത്ത ഈ കറി ചോറിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാൻ വളരെ സ്വാദേറിയതാണ്.  തനതു കൊങ്കണി ശൈലിക്ക് മാറ്റം വരുത്തി  മംഗലാപുരം ശൈലിയിലാണ് ഈ കറി ഉണ്ടാക്കിയിരിക്കുന്നത്.  

ചേരുവകൾ 

ഒന്നാമത്തെ മസാല കൂട്ട്  

  • മല്ലി               -  1 ടേബിൾ സ്പൂൺ    
  • ജീരകം           - 1 ടീ സ്പൂൺ 
  • ഉലുവ            - 1 ടീ സ്പൂൺ 
  • കുരുമുളക്     - 1 ടീ സ്പൂൺ 
  • വറ്റൽ മുളക്   -  3 എണ്ണം

രണ്ടാമത്തെ മസാല കൂട്ട്  

  • സവാള                    - 1 ഇടത്തരം  
  • ഇഞ്ചി                      - 1 ചെറുത് (ചതുരത്തിൽ മുറിച്ചത്)
  • വെളുത്തുള്ളി         -  4 അല്ലി 

കറിക്കൂട്ട് 

  • മാമ്പഴം                     -  6   എണ്ണം ( നാട്ടുമാങ്ങ  / നല്ല പഴുത്ത മാങ്ങ )
  • മാമ്പഴ ചാറ്             - 1/ 2  കപ്പ് 
  • എണ്ണ                      - 1 ടേബിൾ സ്പൂൺ 
  • കടുക്                     - 1 ടീ സ്പൂൺ 
  • കറിവേപ്പില            - 1  തണ്ട്‌ 
  • ഉപ്പ്                         - 2  ടീസ്പൂൺ 
  • വാളൻ പുളി          - നെല്ലിക്ക വലുപ്പത്തിൽ ഒരു ഉരുള 
  • വറ്റൽ മുളക്         -  2  എണ്ണം
  • ശർക്കര                - ചെറിയ ഒരു കഷ്ണം 
  • വെള്ളം                  - 1 കപ്പ്  

തയാറാക്കുന്ന വിധം  

  • മസാല പേസ്റ്റ് തയാറാകുന്നത് 
  • ഒരു ഫ്രൈപാൻ ചെറു തീയിൽ ചൂടാക്കി  അതിലേക്കു മസാലക്കൂട്ട്  ഇട്ട് വറുത്ത് എടുക്കാം. 
  • ഒരു 3 -4 മിനിറ്റുകൊണ്ട് മസാല വറവായി കിട്ടും. വറുത്തെടുത്ത ഈ മസാല കൂട്ട് തണുത്തതിനു ശേഷം മിക്സിയിൽ ഇടുക. ഇതിലേക്ക് സവാള , ഇഞ്ചി , വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കുക.

മാങ്ങ കറി തയാറാക്കുന്നത് 

  • കറി തയാറാക്കാനായി ഒരു പത്രം അടുപ്പിൽ വച്ച് ചൂടാക്കാം. അതിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക.
  • എണ്ണ ചൂടായി വരുമ്പോൾ, കടുക്, വറ്റൽ മുളക്(2 എണ്ണം ), കറിവേപ്പില എന്നിവ വറുത്തെടുക്കുക. 
  • അതിലേക്ക്  മസാല പേസ്റ്റ് ഒഴിച്ചു കൊടുക്കുക, മസാലയുടെ പച്ചമണം പോകുന്നതുവരെ  ഇളക്കി കൊടുക്കുക. അതിലേക്ക് മാമ്പഴച്ചാറ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് 1/ 2 കപ്പ് വെള്ളം ചേർത്ത്  നന്നായി ഇളക്കി അഞ്ച് മിനിറ്റ് വേവിക്കുക.  
  • തിളച്ചു വരുന്ന ചാറിനു കട്ടി കൂടുതൽ ആണെങ്കിൽ 1/ 2 കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. അത് നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക്  പഴുത്ത മാങ്ങ ചേർത്ത് കൊടുക്കുക.
  • രണ്ട് സ്പൂൺ ഉപ്പും പുളിവെള്ളവും ശർക്കരയും ചേർത്ത് കൊടുക്കുക. 
  • നന്നായി ഇളക്കി തിളച്ചു ഗ്രേവി നല്ല കട്ടി ആകുന്നവരെ അടച്ചു വച്ച് വേവിക്കുക. 

English Summary: Spicy Ripe Mango Curry in Mangalore Style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com