ADVERTISEMENT

പെട്ടെന്ന് രുചികരമായി തയാറാക്കാവുന്ന നാലുമണിപലഹാരമാണ് ഈ ഉരുളക്കിഴങ്ങ് റവ ഫ്രൈ.

ചേരുവകൾ 

  • ഉരുളക്കിഴങ്ങ്  - 5 എണ്ണം 
  • റവ - കാൽ കപ്പ് 
  • പത്തിരി പൊടി - 3 ടേബിൾ സ്പൂൺ 
  • ഓയിൽ - അര ടേബിൾസ്പൂൺ 
  • വെള്ളം - അര  കപ്പ് 
  • ഉപ്പ് - ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ 
  • ഓയിൽ - വറുക്കാൻ ആവശ്യത്തിന് 

തയാറാകുന്നവിധം 

  • ഉരുളക്കിഴങ് പുഴുങ്ങി  പൊടിച്ചെടുക്കണം 
  • ശേഷം റവ, വെള്ളം, ഓയിൽ, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഒന്ന് കുറുക്കിയെടുക്കണം .
  • റവ മിശ്രിതം ഒന്ന് തണുത്തതിനു ശേഷം പുഴുങ്ങി പൊടിച്ചെടുത്ത ഉരുളക്കിഴങ്ങിൽ ചേർക്കാം .
  • ഇതിൽ പത്തിരി പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചു നീളത്തിൽ ഉരുട്ടിയെടുക്കാം എന്നിട്ടു ഓയിലിൽ പൊരിച്ചെടുക്കാം .
  • നല്ല രുചികരമായ ,വേഗത്തിൽ ഉണ്ടാക്കാൻ പറ്റിയ നാലുമണി പലഹാരം റെഡി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com