ADVERTISEMENT

ചോറിനൊപ്പം അൽപം ചിക്കൻ തോരൻ തയാറാക്കിയാലോ? രുചികരവും പെട്ടെന്ന് തയാറാക്കാവുന്നതുമായ രുചിക്കൂട്ടാണിത്.

ചേരുവകൾ 

  • ചിക്കൻ - 250 ഗ്രാം 
  • തേങ്ങചിരകിയത് - 1കപ്പ്‌ 
  • ചെറിയ ഉള്ളി -12 എണ്ണം 
  • പച്ചമുളക് - 3-4 എണ്ണം 
  • ഇഞ്ചി - ചെറിയ കഷ്ണം 
  • കറിവേപ്പില - 3-4 തണ്ട് 
  • മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി - കാൽ ടീസ്പൂൺ 
  • മല്ലിപൊടി - അരടീസ്പൂൺ 
  • ഗരംമസാലപ്പൊടി - 1 ടീസ്പൂൺ 
  • കുരുമുളകുപൊടി - 2 ടീസ്പൂൺ 
  • കടുക്‌ - 1 ടീസ്പൂൺ 
  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ 
  • ഉപ്പ് 

 തയാറാക്കുന്ന വിധം 

  •  ചിക്കൻ  ഉപ്പും മഞ്ഞളും കാശ്മീരിമുളകുപൊടിയും ഗരം മസാല പൊടിയും ചേർത്ത് ഒരു അര മണിക്കൂർ പുരട്ടി വയ്ക്കണം
  •  അര മണിക്കൂർ പുരട്ടി വെച്ച ചിക്കൻ കുറച്ചു വെള്ളത്തിൽ വേവിച്ചെടുക്കണം
  •  തണുത്തതിനുശേഷം ഒന്ന് പിച്ചി എടുക്കണം
  •  ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുക് പൊട്ടിക്കുക
  •  ശേഷം വറ്റൽ മുളക് കറിവേപ്പില ചെറിയ ഉള്ളി പച്ചമുളക് എന്നിവ ചേർത്ത് നന്നായി ഒന്ന് ഇളക്കണം
  •  ശേഷം ഉപ്പ് ചേർത്ത് കൊടുക്കാം. 
  •  ഇനി ബാക്കിയുള്ള ഗരം മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർക്കാം.
  •  ഇതിന്റെ ഒരു പച്ചമണം മാറിയതിനുശേഷം തേങ്ങ ചേർത്ത് ഇളക്കി യോജിപ്പിക്കുക. 

English Summary: Serve as a side dish with flavored rice, Ghee rice, Kerala parotta, Chappathi. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com