ADVERTISEMENT

ഗോതമ്പുപൊടി കൊണ്ട് സോഫ്റ്റും ഹെൽത്തിയുമായ ചിരട്ടപ്പുട്ട് തയാറാക്കാം. ഇതുപോലെ പുട്ട് തയ്യാറാക്കുന്നതിന് പ്രത്യേക രുചിയും മണവും ആണ്. 

 ചേരുവകൾ

  •  ഗോതമ്പുപൊടി        - രണ്ടു കപ്പ്
  •  ചോറ്                      - മുക്കാൽ കപ്പ്
  •  തേങ്ങ ചിരകിയത്     - മുക്കാൽ കപ്പ്
  •  ഉപ്പ് – പാകത്തിന്

 തയാറാക്കുന്ന വിധം

  •  ഒരു പാത്രത്തിലേക്ക് ഗോതമ്പുപൊടി ചോറ്, തേങ്ങ, ഉപ്പ് എന്നിവ ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ കൈകൊണ്ട് ഇളക്കിയോജിപ്പിക്കുക. 
  •  ശേഷം മിക്സിയുടെ പൊടിക്കുന്ന ജാർ എടുത്തു കുറച്ച് കുറച്ചായി പൊടിച്ചെടുക്കുക. ഒരു ചിരട്ട എടുത്ത് അതിന്റെ താഴ്ഭാഗം കുക്കറിന്റെ  ആവി വരുന്ന രീതിയിൽ ഒരു കുഴി ഇടുക. ഇതിലേക്ക് തേങ്ങ ചിരകിയത് അല്പം ചേർത്തു കൊടുക്കാം ( തേങ്ങാ വേണ്ടെങ്കിൽ ഒഴിവാക്കാം) പൊടിച്ച പുട്ടുപൊടി ചേർത്തു കൊടുക്കാം. ഇനി ഒരു കുക്കറിൽ വെള്ള വെച്ച് വിസിൽ മാറ്റി ആവി വരുന്നിടത്ത് ചിരട്ട വെച്ച് വാഴയില കൊണ്ട് മൂടി വേവിച്ചെടുക്കാം. പെട്ടെന്ന് വെന്തുകിട്ടും അഞ്ചു മിനിറ്റിൽ കൂടുതൽ വയ്ക്കേണ്ട ആവശ്യമില്ല. 

English Summary: Puttu, one of the healthiest breakfast recipes and has many variations to this simple dish. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com