ADVERTISEMENT

കുട്ടികൾക്ക് ഇഷ്ടപ്പെട്ട ചിക്കൻ ലോലീപോപ്പ് ഇനി ആവിയിൽ വേവിച്ച് തയാറാക്കിയാലോ?

ചേരുവകൾ:

  • അരിപ്പൊടി - ഒന്നേകാൽ ഗ്ലാസ് 
  • വെള്ളം - ഒന്നേകാൽ ഗ്ലാസ് 
  • ഉപ്പ് - ആവശ്യത്തിന് 
  • ബീറ്റ്റൂട്ട് - ഒരെണ്ണം 
  • സ്‌ക്യൂവേർസ് അല്ലെങ്കിൽ ടൂത്ത്പിക്ക് 
  • വെള്ള എള്ള് - 2 ടേബിൾസ്പൂൺ (ഫില്ലിങ്ങിന് ആവശ്യമുള്ളത്)
  • ചിക്കൻ ബ്രെസ്റ്റ്‌ - 200 ഗ്രാം 
  • സവാള - 1 എണ്ണം 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ 
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • മുളക്പൊടി - 1/2 ടീസ്പൂൺ
  • പെരും ജീരകം  പൊടിച്ചത് - 1/4 ടീസ്പൂൺ
  • ഗരം മസാല - 1/2 ടീസ്പൂൺ 
  • മല്ലിയില - 1 ടേബിൾ സ്പൂൺ 
  • കെച്ചപ്പ്‌ - 1  ടേബിൾ സ്പൂൺ  
  • ഉപ്പ്
  • ഓയിൽ 

തയാറാക്കുന്ന വിധം

വെള്ളം ചേർത്ത് ബീറ്റ്റൂട്ട് ഗ്രൈൻഡ് ചെയ്ത് അരിച്ചെടുത്ത് ഒരു പാനിൽ തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ഉപ്പും അരിപ്പൊടിയും ചേർക്കുക. നന്നായി മിക്സ് ചെയ്ത്‌ 2 മിനിറ്റ് പാകം ചെയ്തെടുക്കുക. ഒരു ബൗളിലേക്ക് മാറ്റി അടച്ചു വെക്കുക. നമ്മുടെ മാവ് റെഡി. ഇനി മസാല തയാറാക്കാം. ചിക്കൻ കുക്കറിൽ കുരുമുളക് പൊടിയും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും  ഉപ്പും ചേർത്ത് ഒരു 90% പാകം ചെയ്തെടുക്കാം. ശേഷം മഞ്ഞൾപൊടിയും മുളക്പൊടിയും ഉപ്പും ചേർത്ത് ചിക്കൻ മാരിനേറ്റ്‌ ചെയ്യാം. 

ഒരു പാനിൽ നേരിയ രീതിയിൽ ഷാലോ  ഫ്രൈ ചെയ്തെടുക്കാം. ശേഷം കൈ കൊണ്ട് പിച്ചിയെടുത്തു ചെറിയ കഷ്ണങ്ങൾ ആക്കാം. ചിക്കൻ വേവിച്ച പാനിൽ തന്നെ സവാള ഇട്ടു കൊടുത്തു വഴറ്റിയെടുക്കാം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. വഴറ്റുക. അതിലേക്ക് പിച്ചി വെച്ച ചിക്കൻ കഷ്ണങ്ങൾ ഇട്ടു കൊടുക്കുക. 2-3 മിനിറ്റ്‌ ഫ്രൈ ചെയ്യുക. ഇനി അതിലേക്ക് മഞ്ഞൾപ്പൊടി മുളക്പൊടി പെരും ജീരകം  പൊടിച്ചത് ഗരം മസാലയും ചേർത്ത് യോജിപ്പിക്കുക. മല്ലിയില ചേർത്ത് കൊടുക്കാം. ടൊമാറ്റോ കെച്ചപ്പ്‌ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഫില്ലിംഗ് റെഡി. 

ഇനി തയാറാക്കി വെച്ച മാവിൽ നിന്ന് ചെറിയ കഷ്ണം എടുത്ത് കൈയിൽ വെച്ച് പരത്തി അല്പം സ്റ്റഫിങ് വെച്ച് കൊടുത്ത് ഉരുളകൾ ആക്കി എടുത്ത്‌ മുകൾ ഭാഗം വെള്ള എള്ളിൽ മുക്കുക. എന്നിട്ട് ഓരോ സ്ക്യുവേർസ് ഓരോ ബോളിൽ കുത്തി കൊടുക്കുക. 15 മിനിറ്റ്‌ സ്റ്റീം ചെയ്തെടുക്കുക. നമ്മുടെ സ്റ്റീംഡ് ചിക്കൻ ലോലിപോപ്പ് റെഡി.

English Summary: Chicken lollipop is popular in Indo Chinese cuisine.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com