ADVERTISEMENT

റവയും പാലും ഉപയോഗിച്ച് ഇനി വായിൽ വെള്ളമൂറും ഗുലാബ് ജാമുൻ വീട്ടിൽ തന്നെ തയാറാക്കാം.

ചേരുവകൾ :

1. റവ - 1 കപ്പ്
2. പാൽ - 2 കപ്പ്
3. ഏലയ്ക്ക - 3 എണ്ണം
4. കണ്ടൻസ്ഡ് മിൽക്ക് /പാൽപ്പൊടി - 1.5 ടീസ്പൂൺ (നിർബന്ധമില്ല )
5. നെയ്യ് - 2 ടീസ്പൂൺ
6. പഞ്ചസാര - 2 കപ്പ്

തയാറാക്കുന്ന വിധം :

ഒരു പാനിൽ റവ നന്നായി വറക്കുക. അതിലേക്ക് പാൽ ഒഴിച്ച് കുറുക്കി എടുക്കുക. അതിലേക്കു ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് നന്നായി ഇളക്കുക. തീ അണച്ച ശേഷം കണ്ടൻസ്ഡ്  മിൽക്ക് /പാൽപ്പൊടി ഇട്ട് ഇളക്കുക (ഇതു വേണമെങ്കിൽ ഒഴിവാക്കാം ). റവ തണുക്കാൻ വയ്ക്കുക. പഞ്ചസാരയൂം 2 കപ്പ് വെള്ളവും ഏലയ്ക്ക ഇട്ട് നന്നായി കുറുക്കി എടുക്കുക. തണുക്കാൻ വച്ച റവ ഒരു അര ടീസ്പൂൺ നെയ്യ് ഒഴിച്ച് നന്നായി കുഴച്ചു എടുക്കുക. അതിൽ നിന്ന് ചെറിയ ചെറിയ ഉരുളകൾ ആക്കി എടുക്കുക. എണ്ണ നന്നായി ചൂടായി ചെറു തീയിൽ നല്ല ചുവന്ന കളർ ആകുന്ന വരെ വറത്ത് കോരുക. അതിനു ശേഷം പഞ്ചസാര പാനിയിലേക്ക് ഇടുക. ഒരു മണിക്കൂർ എങ്കിലും ഇട്ട് വച്ച ശേഷം കഴിക്കാം.

English Summary: Gulab Jamun is one of India's most popular sweet.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com