ADVERTISEMENT

അപ്പം, ചപ്പാത്തി ഏതായാലും മുട്ടക്കറിയുണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട. മുട്ട കറി ആന്ധ്രാ രുചിയിൽ ആയാലോ..

ചേരുവകൾ

  • മുട്ട(പുഴുങ്ങിയത്) - 4 എണ്ണം 
  • ഉപ്പ് - ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി - 1/2  ടീസ്പൂൺ 
  • എണ്ണ - 2 ടേബിൾസ്പൂൺ 
  • കടുക് - 1/2  ടീസ്പൂൺ 
  • വറ്റൽമുളക് - 2 എണ്ണം 
  • കറിവേപ്പില - 1 തണ്ട് 
  • വഴന ഇല - 1 
  • ഉള്ളി - 1/2  കപ്പ് 
  • ഇഞ്ചി - 1 ഇഞ്ച് 
  • വെളുത്തുളളി - 1 ടേബിൾസ്പൂൺ 
  • തക്കാളി പേസ്റ്റ് - 1 ടേബിൾസ്പൂൺ 
  • ജീരകപൊടി - 1 ടീസ്പൂൺ 
  • മല്ലിപൊടി - 1 ടേബിൾസ്പൂൺ 
  • മുളകുപൊടി - 1 ടീസ്പൂൺ 
  • വെള്ളം - 1 കപ്പ് 
  • പുളിവെള്ളം (വാളൻപുളി ) - 1 ടേബിൾസ്പൂൺ 
  • പഞ്ചസാര - 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം : 

4 മുട്ടയിൽ  3 എണ്ണം ഉപ്പും 1/ 4 ടീസ്പൂൺ മഞ്ഞൾപൊടിയും ഇട്ട് 5 മിനിറ്റ് മാരിനേറ്റ്  ചെയ്ത് വയ്ക്കുക. ഇത് ഒരു പാൻ ചൂടാക്കി 1 ടേബിൾസ്പൂൺ എണ്ണയിൽ വറത്തുമാറ്റിവെക്കുക.

അതേ പാനിൽ 1 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽമുളകും കറിവേപ്പിലയും വഴന ഇലയും ഇട്ട് 30 സെക്കൻഡ് വഴറ്റുക. ഇതിലേക്ക് ഉള്ളി ചെറുതായി അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് ഉള്ളി ഗോൾഡൻ ബ്രൗൺ ആവുന്നത് വരെ വഴറ്റുക. 

ഇനി ഇതിലേക്ക് തക്കാളി പേസ്റ്റ് ഇട്ട് വഴറ്റുക. തക്കാളി പേസ്റ്റ് ഇല്ലെങ്കിൽ, 1/2 കപ്പ് തക്കാളി ആയാലും മതി. ഇതിലേക്ക് പൊടികൾ എല്ലാം ഇട്ട് നന്നായി യോജിപ്പിക്കുക. ഇനി വെള്ളവും പുളിവെള്ളവും ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ഇട്ട് തിളപ്പിക്കുക. ഇതിലേക്കിനി മാറ്റിവെച്ചിരിക്കുന്ന ഒരു മുട്ട ചെറുതായി മുറിച്ചതും , ഫ്രൈ ചെയ്ത മുട്ടയും ചേർത്ത് നന്നായി യോജിപ്പിക്കുക. ചൂടോടെ ചപ്പാത്തിക്കൊപ്പം വിളമ്പാം.

English Summary: Spicy Andhra Egg Curry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com