sections
MORE

രുചിയോടെ കൊറിക്കാൻ കാരമൽ പോപ്കോൺ

caramel-popcorn
SHARE

വെറുതെ എത്രവേണമെങ്കിലും കൊറിക്കാൻ വറുത്തെടുത്ത പോപ് കോൺ. മധുരമുള്ള ഈ പോപ്പ്കോൺ രുചി ഒന്ന് പരീക്ഷിച്ചു നോക്കൂ.

ചേരുവകൾ 

  • കോൺ - 1 കപ്പ്
  • വെജിറ്റബിൾ ഓയിൽ - 2 ടേബിൾസ്പൂൺ 
  • പഞ്ചസാര - 2 കപ്പ്‌ 
  • വെള്ളം - 2 കപ്പ്‌ 
  • വെണ്ണ -1 ടേബിൾസ്പൂൺ  
  • നാരങ്ങാനീര് - ഒരു നാരങ്ങയുടെ പകുതി 
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്നവിധം 

 ചുവടു കട്ടിയുള്ള ഒരു പാത്രം ചൂടാക്കി അതിൽ രണ്ട് ടേബിൾസ്പൂൺ വെജിറ്റബിൾ ഓയിൽ ചേർത്ത് കൊടുക്കാം. കുറച്ച് ഉപ്പും കൂടി ചേർക്കണം ഇതിൽ കോൺ ചേർത്ത് ഒന്ന് നന്നായിട്ട് ചൂടാക്കണം പിന്നെ 5 മിനിറ്റ് അടച്ചു വച്ചാൽ കോൺ എല്ലാം പൊട്ടി വരും. 

ശേഷം ഒരു പാൻ ചൂടാക്കി ഇതിൽ 2 കപ്പ് പഞ്ചസാരയും 1 കപ്പ്‌   വെള്ളവും ചേർത്ത് ഇളക്കി കൊടുക്കാം. പഞ്ചസാര പാനി ഒന്നും നിറം മാറുന്നത് വരെ ഇളക്കി കൊടുക്കാം. ശേഷം നാരങ്ങാനീര് ചേർത്ത് കൊടുക്കാം. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ  വെണ്ണയും ചേർത്ത് അടുപ്പിൽ നിന്ന് വാങ്ങാം. ഇതിന്റെ ചൂടു മാറുന്നതിനു മുമ്പ് കോണിൽ ചേർത്ത് ഒന്ന് മിക്സ് ചെയ്യാം. നല്ല രുചികരമായ കാരമൽ പോപ്കോൺ തയാർ.

English Summary: Caramel corn or caramel popcorn is a confection made of popcorn coated with a sugar.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA