ADVERTISEMENT

സാമ്പാർ മിക്സ് തയാറാക്കി വച്ചാൽ 10 മിനിറ്റു കൊണ്ട് രുചികരമായ സാമ്പാർ റെഡിയാക്കാം.

ചേരുവകൾ

  • തുവര പരിപ്പ്                      : 1/2 കപ്പ്
  • കടല പരിപ്പ്                       : 2 ടേബിൾ സ്പൂൺ
  • പൊട്ടുകടല                       : 1 ടേബിൾ സ്പൂൺ
  • അരി                                   : 1 ടേബിൾ സ്പൂൺ
  • മല്ലി                                     : 1/2 കപ്പ്
  • ഉണക്ക മുളക്                    : 10 എണ്ണം
  • കടുക്                                : 1 ടീസ്പൂൺ
  • ഉലുവ                                : 1 ടീസ്പൂൺ
  • കുരുമുളക്.                        : 1 ടീസ്പൂൺ
  • കായം                                 : 1 - 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി                : 1.5 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി   : 1 ടേബിൾ സ്പൂൺ
  • പുളി                                    : 1ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം

സാമ്പാർ ഉണ്ടാക്കുമ്പോൾ ബാച്ചിലേഴ്സ് നേരിടുന്ന പ്രശ്നം ഓരോ പൊടികളുടെ അളവുകൾ ഏതൊക്കെ എന്നാണ്. അതിനു ഒരു പരിഹാരം ആണ് ഇൻസ്റ്റന്റ് സാമ്പാർ മിക്സ്. ഇത് ഉണ്ടാക്കാൻ വേണ്ടി ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളി എടുത്ത് വറുത്ത‌് മാറ്റാം. വറക്കുന്നത് ചീനച്ചട്ടിലോ, അലുമിനിയം പാനിലോ ആകാം. നോൺസ്റ്റിക്ക് പാൻ ആണെങ്കിൽ പഴയ പാനിൽ ചെയ്യുന്നതാണ് ഉത്തമം. ശേഷം ½ ടീസ്പൂൺ എണ്ണ ഒഴിച്ച് ½ കപ്പ് തുവരപരിപ്പ് , 2 ടേബിൾസ്പൂൺ കടലപ്പരിപ്പ് എന്നിവ ഒരു ഗോൾഡൺ നിറം ആകുന്നതു വരെ വറുത്ത‌് എടുക്കാം. 1 ടേബിൾസ്പൂൺ പൊട്ട് കടലയും ചേർത്ത് വറുത്തെടുക്കാം. ശേഷം ½ കപ്പ് അരിയും 10 വറ്റൽമുളകും 1 ടീസ്പൂൺ കുരുമുളക്, 1. ടീസ്പൂൺ ഉലുവ എന്നിവയും വറുത്ത് മാറ്റാം. ഒരു ടീസ്പൂൺ കായം കൂടി വറുത്ത് മാറ്റം. ഇതിന് ശേഷം വറുത്ത് വെച്ച ചേരുവകളും 1.5 ടീസ്പൂൺ മഞ്ഞൾപ്പൊടി,  1 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി , 1 ടീസ്പൂൺ വറുത്ത് കടുകും ചേർത്ത് പൊടിച്ച് എടുത്താൽ നമ്മുടെ ഇൻസ്റ്റന്റ് സാമ്പാർ മിക്സ് റെഡി.

English Summary: Instant Sambar Mix, How to make Sambar in 10 Minutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com