ADVERTISEMENT

ചൂട് ചായയ്ക്കൊപ്പം കഴിക്കാൻ കിടിലൻ നാലുമണി പലഹാരം, മൈസൂർ ബോണ്ട.

ചേരുവകൾ 

  • മൈദ  – ഒരു കപ്പ്‌ 
  • അരിപ്പൊടി – കാൽ കപ്പ്‌ 
  • ഇഞ്ചി  – ചെറുതായി അരിഞ്ഞത് 
  • പച്ചമുളക്   – വട്ടത്തിൽ അരിഞ്ഞത് 
  • കറിവേപ്പില  – ഒരു തണ്ട് 
  • നാളികേരം  –  ചെറുതായി അരിഞ്ഞത് രണ്ട് ടേബിൾ  സ്പൂൺ 
  • കായപ്പൊടി  – കാൽ  ടീസ്പൂൺ 
  • തൈര്   – ഒരു  കപ്പ്‌ 
  • ബേക്കിങ്  സോഡ  – അര  ടീസ്പൂൺ 
  • ഉപ്പ്  –  ആവശ്യത്തിന് 
  • എണ്ണ   – വറുക്കാൻ  ആവശ്യത്തിന് 

തയാറാക്കുന്ന  വിധം 

മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും നന്നായി മിക്സ്‌ ചെയ്തെടുക്കുക. അതിനുശേഷം ഈ മാവ് 3 മണിക്കൂർ മാറ്റിവയ്ക്കുക. 3 മണിക്കൂർ കഴിഞ്ഞ്  മാവ് വീണ്ടും ഇളക്കി യോജിപ്പിക്കുക. ഒരു പാനിൽ എണ്ണ ചൂടായി വരുമ്പോൾ കൈ ഒന്നു നനച്ചു കൊടുത്ത് കുറേശ്ശെ മാവെടുത്ത് എണ്ണയിലേക്ക് ഇട്ട് ഗോൾഡൻ കളർ ആവുമ്പോൾ എണ്ണയിൽ നിന്ന് മാറ്റാം. ചട്ണിക്കോ ടൊമാറ്റോ സോസിനൊ ഒപ്പം കഴിക്കാം. 

English Summary: Easy and tasty Teatime snack| 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com