ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന മധുരമുള്ള ഒരു ബ്രഡ് പുഡ്ഡിങ് രുചി പരിചയപ്പെടാം.

ചേരുവകൾ:

  • ബ്രഡ് – 8 കഷ്ണം 
  • പാൽ - 2 ഗ്ലാസ് 
  • കണ്ടൻസ്ഡ് മിൽക്ക് (മിൽക്‌മെയ്ഡ്) - 8 ടേബിൾ സ്പൂൺ
  • വാനില എസൻസ്‌ - 1 ടീസ്പൂൺ
  • ക്രീം - 160 ഗ്രാം 
  • ബദാം - 1 കപ്പ് 

തയാറാക്കുന്ന വിധം

അല്പം വെള്ളത്തിൽ ബദാം ഇട്ടു വെച്ച് തൊലി കളഞ്ഞെടുക്കുക. ഒരു പാനിൽ 2 ഗ്ലാസ് പാലും 3 ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്കും നന്നായി മിക്സ് ചെയ്ത് വാനില എസ്സൻസും ചേർത്ത് ചൂടാക്കുക. തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്തു മാറ്റി വയ്ക്കുക. ശേഷം നമ്മുടെ ക്രീം ഒരു ബൗളിലേക്ക് എടുത്തു 5 ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കാം. പുഡ്ഡിങ് ട്രേയിലേക്ക് അരിക്‌ കട്ട് ചെയ്ത ബ്രഡ് ഓരോന്നായി വച്ച് കൊടുക്കുക. ഫസ്റ്റ് ലയറിനു മീതെ മിൽക്ക് മിക്സ് ഒഴിച്ച് കുതിർന്നു വരുമ്പോൾ ക്രീം മിക്സ് ഒഴിച്ച് കൊടുക്കാം. എന്നിട്ട് ബദാം നീളത്തിൽ കട്ട് ചെയ്തത് മുകളിൽ വിതറിക്കൊടുക്കാം. വീണ്ടും ഇതേ രീതിയിൽ ഒരു ലയർ കൂടെ ചെയ്യുക. ശേഷം ട്രേ കവർ ചെയ്ത് 2 മണിക്കൂർ റെഫ്രിജറേറ്റ് ചെയ്യുക. നമ്മുടെ സോഫ്റ്റ് ബ്രഡ് പുഡ്ഡിംഗ് റെഡി.

English Summary: How to make easy Bread Pudding, without gelatin or china grass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com