ADVERTISEMENT

കാപ്പി ഉണ്ടാക്കുന്നത് പോലെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ഉഗ്രൻ പുഡ്ഡിങ് രുചിയാണിത്. മുട്ട, ചൈനാഗ്രാസ് ഒന്നും ചേർക്കാതെ തന്നെ അതീവ രുചികരമായ പുഡ്ഡിങ്ങാണ് ഇത്.

 

ചേരുവകൾ

  • പാൽ – 3 കപ്പ് (1/2 ലിറ്റർ)
  • കോൺഫ്ലോർ – 3 ടേബിൾ സ്പൂൺ
  • ഇൻസ്റ്റന്റ് കോഫി പൗഡർ – 1 1/2 ടീസ്പൂൺ
  • പഞ്ചസാര – മധുരം അനുസരിച്ച്

കൊക്കോപൗഡർ – 1 ടീസ്പൂൺ (ആവശ്യമെങ്കിൽ)

തയാറാക്കുന്ന വിധം

ഒരു ബൗളിൽ ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ചെടുക്കാം. കട്ടപിടിക്കാതെ ഇളക്കി യോജിപ്പിക്കണം. ഈ മിശ്രിതം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് എടുത്ത് ചൂടാക്കാനുള്ള പാനിലേക്ക് മാറ്റാം. അടുപ്പിൽ വച്ച് കൈ എടുക്കാതെ ഇളക്കി ഈ മിശ്രിതം കുറിക്കി എടുക്കണം. നന്നായി കുറികി വരുമ്പോൾ‍ തീയിൽ നിന്നും മാറ്റി തണുക്കാൻ വയ്ക്കാം. തണുത്ത ശേഷം ഫ്രിഡ്ജിൽ വച്ച് നാല് മണിക്കൂർ തണുപ്പിച്ച് എടുക്കാം (ഫ്രീസറിൽ വയ്ക്കരുത്). കൊക്കോ പൗഡർ മുകളിൽ വിതറി അലങ്കരിച്ച് കഴിക്കാം.

English Summary: Delicious Homemade Coffee Pudding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com