ADVERTISEMENT

മുത്തശ്ശി ഉണ്ടാക്കിയിരുന്ന ഈ ഉള്ളി ചമ്മന്തി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാൻ വേറൊരു കറിയും വേണ്ട. വളരെ കുറച്ചു സാധനങ്ങൾ കൊണ്ടു രുചികരമായതും ഒരാഴ്ച വരെ ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ കേടാകാതെ ഇരിക്കുകയും ചെയ്യുന്ന ഈ ചമ്മന്തി ഉണ്ടാക്കിയാലോ. 

 ചേരുവകൾ

  • ചെറിയ ഉള്ളി - 250 ഗ്രാം
  • മുളകുപൊടി -  2 ടീസ്പൂൺ
  • പുളി -  നെല്ലിക്ക വലുപ്പത്തിൽ
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • ഇഞ്ചി- ചെറിയ കഷ്ണം
  • വെളുത്തുള്ളി - 2അല്ലി
  • ഉപ്പ്‌ - പാകത്തിന്

തയാറാക്കുന്ന വിധം

1. ചെറിയ ഉള്ളി വൃത്തിയായി കഴുകി ചെറുതായി നീളത്തിൽ അരിഞ്ഞെടുക്കുക 

2. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഉള്ളി വഴറ്റാൻ ആവശ്യമായ എണ്ണ ഒഴിച്ചു വഴറ്റിയെടുക്കുക, ഇഞ്ചിയും വെളുത്തുള്ളിയും ഉള്ളിയോടൊപ്പം ചേർത്ത് വഴറ്റുക.

3. ഉള്ളി നന്നായി വഴന്ന് കഴിയുമ്പോൾ തീ ഓഫ് ചെയ്ത്, അതിലേക്ക് മുളക് പൊടിയിട്ട് ഇളക്കുക. തണുത്ത ശേഷം മിക്സിയിൽ അരച്ചെടുക്കുക.

English Summary:  Nadan Recipe, Ulli Mulaku Chammanthi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com