ADVERTISEMENT

ചക്ക കാലത്ത്  മലയാളികൾ ഒരുപാടു വിഭവങ്ങൾ ഉണ്ടാക്കാറുണ്ട് അതിൽ പരമ്പരാഗതവും രുചിക്കൂട്ടുകളുടെ കലവറയുമായ ഒരു കറി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. തനി നാടൻ രീതിയിൽ പാചകം ചെയ്‌തെടുക്കുന്ന ചക്ക കൂഞ്ഞില്‍ അല്ലെങ്കിൽ പൂഞ്ച് കറി ഉണ്ടെങ്കിൽ ചോറ് തീരുന്നതു അറിയുകയേ ഇല്ല. തേങ്ങാപ്പാലിൽ വേവിച്ചെടുക്കുന്ന ചക്കപൂഞ്ച്  കറി ചോറിനൊപ്പം അത്യുത്തമമാണ് .

ചേരുവകൾ :

  •    ചക്കക്കുരു -     12 എണ്ണം 
  •    പൂഞ്ച് / കൂഞ്ഞി - 3 കപ്പ്  ചെറിയ ചതുര കഷ്ണങ്ങൾ ആക്കിയത് 
  •    തേങ്ങാ കൊത്ത് - 1/ 2   കപ്പ് 
  •    ചെറിയ ഉള്ളി - 15 
  •    പച്ചമുളക് – 2 
  •    തക്കാളി  - 1 ഇടത്തരം 
  •    കറിവേപ്പില  
  •    തേങ്ങാപാൽ –  ഒരുമുറി തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും 
  •    വെളിച്ചെണ്ണ - ആവശ്യത്തിന് 
  •    മുളകുപൊടി  - 2 ടീ സ്പൂൺ 
  •    മല്ലിപ്പൊടി       - 2 ടേബിൾ സ്പൂൺ 
  •    മഞ്ഞൾപ്പൊടി - 1/2 ടീ സ്പൂൺ 
  •    ഉലുവാപൊടിച്ചത് - ഒരു നുള്ള് 
  •    ഗരം മസാല  - 1 ടീ സ്പൂൺ 
  •    കടുക് - ആവശ്യത്തിന് 
  •    ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ചക്കക്കുരുവും പൂഞ്ചും ചെറിയ ചതുര കഷ്ണങ്ങൾ ആക്കി മുറിക്കുക.
  • ചെറിയ ഉള്ളിയും പച്ചമുളകും നടുവേ രണ്ടായി മുറിക്കുക.  
  • ഒരു ചട്ടി ചൂടാക്കി അതിലേക്ക്‌  എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക.  അതിലേക്കു ഉള്ളിയും പച്ചമുളകും ഇട്ടു വഴറ്റുക, ആവശ്യത്തിന് ഉപ്പും ചേർക്കുക. വഴന്ന് വരുമ്പോൾ അരിഞ്ഞു വച്ച തേങ്ങാക്കൊത്ത് ചേർക്കുക. അത് വഴന്നു വരുമ്പോൾ ചക്കക്കുരു  ചേർത്ത് നന്നായി  ഇളക്കുക. ചക്കക്കുരു പകുതി വേവാകുമ്പോൾ പൂഞ്ച് ചേർത്ത് നന്നായി ഇളക്കുക. പൂഞ്ച് ഒന്ന് ചെറുതായി  വഴന്ന് വരുമ്പോൾ  പൊടികൾ എല്ലാം ചേർത്ത് ഇളക്കി അതിലേക്കു തക്കാളി ചേർക്കുക. തക്കാളിയും മസാലയും വഴന്ന ശേഷം രണ്ടാം പാൽ ചേർത്ത് തിളപ്പിക്കുക.   
  • തിളച്ചു വരുമ്പോൾ ഒന്നാം പാൽ ചേർക്കുക.  വീണ്ടും തിളച്ചു വരുമ്പോൾ കറി വേപ്പില ഇട്ടു കൊടുക്കുക ആവശ്യം ഉണ്ടെങ്കിൽ ഉപ്പു ചേർക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com