ADVERTISEMENT

മഴക്കാലത്ത് ചെറിയ ചുമ, പനി ഇതൊക്കെ മാറാൻ സഹായിക്കുന്ന ആരോഗ്യ പാനീയമാണിത്. വൈറ്റമിൻ സി ധാരാളം അടങ്ങിയ  ഓറഞ്ച് ചായ.

ചേരുവകൾ 

  • വെള്ളം - 2 കപ്പ്
  • ഇഞ്ചി - ചെറിയ കഷ്ണം
  • പട്ട - ചെറിയ കഷ്ണം
  • ചായപ്പൊടി - 1/4 ടീസ്പൂൺ
  • ഓറഞ്ച് തൊലി - 1/2 ടീസ്പൂൺ
  • ഓറഞ്ചിന്റെ  ജ്യൂസ് - 1
  • നാരങ്ങാ നീര് - 1/2
  • തേൻ - മധുരത്തിന്

തയാറാക്കുന്ന വിധം 

  • ഒരു പാൻ  വെച്ച് അതിലേക്കു 2 കപ്പ് വെള്ളം ഒഴിക്കുക.
  • വെള്ളം ഒന്ന് ചൂടായ ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത് , പട്ട ചെറിയ കഷ്ണം, 1/4 ടീസ്പൂൺ ചായപ്പൊടി, ഓറഞ്ച്തൊലി 
  • ഇവയെല്ലാം  ചേർത്ത് ഒന്ന് തിളച്ച് വരുമ്പോൾ ഒരു ഓറഞ്ചിന്റെ  ജ്യൂസ് പിഴിഞ്ഞതും 1/2 നാരങ്ങാ നീരും കൂടി ചേർക്കുക. 
  • ഒന്ന് തിളക്കുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക. 
  • ചായ കപ്പിലേക്കു അരിച്ചു ഒഴിക്കുക 
  • മധുരത്തിന് തേൻ ചേർത്ത് ഇളക്കുക .
  • ചൂടോടെ കുടിക്കാം .

English Summary: Orange tea has a citrusy aroma and has a slightly tangy taste.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com