ADVERTISEMENT

കാരറ്റ് കേക്ക് ഇതുപോലെ ട്രൈ ചെയ്തു നോക്കൂ. ഓവനും ബീറ്ററും ഒന്നും ഇല്ലാതെ വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഉഗ്രൻ കാരറ്റ് കേക്ക് എളുപ്പത്തിൽ തയാറാക്കി എടുക്കാം.

 ചേരുവകൾ

  •  കാരറ്റ്                          - ഒരു കപ്പ്‌ 
  •  മൈദ                             - ഒരു കപ്പ്
  •  ബേക്കിങ് പൗഡർ    - മുക്കാൽ ടീസ്പൂൺ
  •  ഉപ്പ്                                - കാൽ ടീസ്പൂൺ
  •  പഞ്ചസാര                   - ഒരു കപ്പ്
  •  മുട്ട                                - മൂന്നെണ്ണം
  •  പട്ട                                 - ചെറുത്
  •  ഓറഞ്ച് നീര്            - 4 ടേബിൾസ്പൂൺ
  •  ഓയിൽ                    - 4  ടേബിൾ സ്പൂൺ

 

തയാറാക്കുന്ന വിധം

കേക്ക് കുക്ക് ചെയ്യുന്ന പാത്രം 10 മിനിറ്റ് പ്രീഹീറ്റ് ചെയ്യാൻ വയ്ക്കുക. ഒരു കപ്പ് മൈദയിൽ നിന്നും ഒരു ടേബിൾസ്പൂൺ മൈദ മാറ്റി ബാക്കി മൈദയും ബേക്കിങ് പൗഡർ, ഉപ്പ് എന്നിവയും നാല് പ്രാവശ്യം അരിച്ചു മാറ്റി വയ്ക്കുക. പഞ്ചസാരയും പട്ടയും നന്നായി പൊടിച്ചെടുക്കുക. കാരറ്റ് കഴുകി നനവില്ലാതെ തുടച്ച് ചെറുതായി ഗ്രേറ്റ് ചെയ്തു എടുക്കുക. മിക്സിയിൽ മുട്ട എടുത്ത് അടിച്ച് പതപ്പിച്ച് എടുക്കുക. ഇതിലേക്ക് പഞ്ചസാരയും പട്ടയും കുറേശ്ശെ ചേർത്ത് അടിച്ചു കൊടുക്കുക. ഓറഞ്ച് നീരും ചേർത്ത് 10 സെക്കൻഡ് അടിച്ചെടുക്കുക. ഇനി ഓയിലും ചേർത്ത് ഒന്ന് കറക്കി എടുക്കുക. മിക്സ്‌  ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് മാറ്റി വച്ചിരിക്കുന്ന മൈദ മിക്സ്  കുറേശ്ശെയായി ചേർത്ത് മയത്തിൽ ഇളക്കിക്കൊടുക്കുക. ഗ്രേറ്റ് ചെയ്ത കാരറ്റിലേക്ക് ഒരു ടേബിൾസ്പൂൺ മൈദ മാറ്റിവെച്ചത് മിക്സ് ചെയ്തു ബാറ്ററിലേക്ക്  ചേർത്ത് ഇളക്കി കൊടുക്കുക. 

കേക്ക് ടിന്നിലേക്ക് ഈ മാവ് ഒഴിക്കാം. പ്രീ ഹീറ്റ് ചെയ്ത പാത്രത്തിലേക്ക് കേക്ക് ടിൻ ഇറക്കിവെച്ച് തീ കുറച്ച്  30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ( ഫ്ലെമിന് അനുസരിച്ച് ബേക്കിംഗ് ടൈം വ്യത്യാസം വരും) 

  • കേക്ക് തയ്യാറാക്കാൻ റൂം ടെമ്പറേച്ചർ ഉള്ള ഐറ്റംസ് മാത്രം എടുക്കുക. 
  • എടുക്കുന്ന എല്ലാ പത്രങ്ങളിലും ഒട്ടും നനവ് പാടില്ല
  • 20 മിനിറ്റിനു ശേഷം മാത്രം തുറന്ന് നോക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com