ADVERTISEMENT

ബേക്കറിയിൽ ചില്ലുഭരണിയിലിരുന്ന് കൊതിപ്പിക്കുന്ന കറുമുറു പലഹാരങ്ങളിൽ ഒന്നാണ് മുട്ട ബിസ്ക്കറ്റ് (കോയിൻ ബിസ്ക്കറ്റ്). ഇരുപത് മിനിറ്റ് ഉണ്ടെങ്കിൽ  വീട്ടിൽ തയാറാക്കാം.

ചേരുവകൾ

  • മൈദ – 3/4 കപ്പ്
  • ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
  • ഉപ്പ് – 2 നുള്ള്
  • വനില എസൻസ് – 1/2 ടീസ്പൂൺ (ആവശ്യമെങ്കിൽ)
  • മഞ്ഞ ഫുഡ് കളർ‍  – ആവശ്യമെങ്കിൽ
  • പഞ്ചസാര പൊടിച്ചത് – 5 ടേബിൾസ്പൂൺ
  • നെയ്യ് അല്ലെങ്കിൽ ബട്ടർ – 2 ടേബിൾസ്പൂൺ
  • മുട്ട – 2

തയാറാക്കുന്ന വിധം

മൈദയും ബേക്കിങ്  പൗഡറും യോജിപ്പിച്ച് അരിപ്പയിലൂടെ അരിച്ച് എടുത്ത് വയ്ക്കാം.

ഒരു ബൗളിൽ മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ഇതിലേക്ക് വനില എസൻസ്, ബട്ടർ എന്നിവ ചേർക്കാം. ഈ മിശ്രിതം ഒരു പേപ്പർ ബാഗിലാക്കി ഫ്രൈയിങ് പാനിലേക്ക് ഓരോ ചെറിയ വട്ടങ്ങളായി ഇടാം. ചൂടായ ദോശക്കല്ലിന് മുകളിൽ ഫ്രൈയിങ് പാൻ വച്ച് 10 അല്ലെങ്കിൽ 15 മിനിറ്റ് വേവിച്ചെടുക്കാം. പത്ത് മിനിറ്റ് മൂടി വച്ച ശേഷം വെന്തില്ലെങ്കിൽ തുറന്ന് വച്ച് വേവിക്കാം. കറുമുറു കൊറിക്കാൻ നല്ല നാടൻ പലഹാരം റെഡി.

ശ്രദ്ധിക്കാൻ

ഫ്രൈയിങ് പാനിൽ ബാറ്റർ ചെറിയ മുത്തുകൾ പോലെ നിരത്തുമ്പോൾ അൽപം സ്ഥലം വിട്ട് വേണം നിരത്താൻ.

English Summary: This is a popular snack available in almost all bakeries of Kerala.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com