ആലൂ ടിക്കി, കുട്ടികൾക്കൊരു നാലുമണി പലഹാരം
Mail This Article
×
വളരെ എളുപ്പത്തിൽ ഉരുളക്കിഴങ്ങു കൊണ്ട് സൂപ്പര്‍ ടേസ്റ്റില്‍ ഒരു നാലുമണി പലഹാരം.
ചേരുവകൾ
- ഉരുളക്കിഴങ്ങ് - 4 എണ്ണം
- ജീരകപൊടി - 1 ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- പെരുഞ്ചീരകം - 1 ടീസ്പൂൺ
- മുളകുപൊടി - 1/2 ടീസ്പൂൺ
- ആംചൂർ - 1 ടീസ്പൂൺ
- ചുക്കുപൊടി - 1 ടീസ്പൂൺ
- ചാട്ട് മസാല - 1/ 2 ടീസ്പൂൺ
- കോൺഫ്ലവർ - 2 ടേബിൾസ്പൂൺ
- മല്ലിയില - 3 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ
തയാറാക്കുന്ന വിധം :
- ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചെടുക്കുക.
- ഇതിലേക്ക് മസാല പൊടികളും കോൺഫ്ളോറും മല്ലിയിലയും ഉപ്പും ഇട്ട് നന്നായി യോജിപ്പിക്കുക. ശേഷം കട്ലറ്റിന്റെ രൂപത്തിൽ പരത്തിയെടുക്കുക.
- ഇനി ഒരു പാൻ ചൂടാക്കി കുറച്ചു എണ്ണ തൂവി ഓരോന്നായി ഇരുവശവും വറുത്തെടുക്കാം.
- കൂടുതൽ എണ്ണ ഒഴിച്ച് കട്ലറ്റ് വറുത്തെടുക്കുന്നതുപോലെ വറുത്തെടുത്താൽ രുചി കൂടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.