ADVERTISEMENT

ചെമ്മീൻ മസാല കൂട്ടി കപ്പപ്പുഴുക്ക് കഴിച്ചിട്ടുണ്ടോ? വാഴയിലയിൽ പൊതിഞ്ഞ് തയാറാക്കുന്ന കിടിലൻ ചെമ്മീൻ കപ്പ കിഴി രുചിക്കൂട്ട് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ:

(ചെമ്മീൻ മസാലയ്ക്ക്)

  • ചെമ്മീൻ - 1/2 കിലോഗ്രാം 
  • ചെറിയുള്ളി - 20 എണ്ണം 
  • ഇഞ്ചി കഷ്ണം - 1 ടേബിൾസ്പൂൺ  
  • വെളുത്തുള്ളി കഷ്ണങ്ങൾ - 1 ടേബിൾസ്പൂൺ 
  • പച്ച മുളക് -2 എണ്ണം 
  • വാളൻപുളി - ഒരു ചെറിയ കഷണം 
  • ഗരം മസാലപ്പൊടി - 1 ടീസ്പൂൺ 
  • കറിവേപ്പില 
  • വെളിച്ചെണ്ണ - 1 റ്റേബിൾസ്‌പൂൺ  
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ 
  • മുളകുപൊടി - 1 1/2 ടേബിൾസ്പൂൺ  
  • മല്ലിപൊടി - 1/2 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 

(കപ്പ മസാലയ്‌ക്കായി)

  • കപ്പ -200 ഗ്രാം 
  • ചെറിയുള്ളി - 2 എണ്ണം 
  • പച്ചമുളക് -1 എണ്ണം 
  • തേങ്ങ - 2 ടേബിൾസ്പൂൺ 
  • കടുക് -1/2 ടീസ്പൂൺ  
  • വറ്റൽമുളക് - 2 എണ്ണം 
  • കറിവേപ്പില 
  • വെളിച്ചെണ്ണ - 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം

ചെമ്മീൻ മസാല തയാറാക്കാൻ:

ഒരു മൺകലത്തിൽ ചെമ്മീൻ, 5 ചെറിയുള്ളി, മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ, 1/2 ടീസ്പൂൺ മുളകുപൊടി, ഉപ്പ്, കറിവേപ്പില, പുളി, വെള്ളം എന്നിവ ചേർക്കുക. 10 മിനുട്ട് വേവിക്കുക. 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയതിലേക്കു ചെറിയുള്ളി ചേർത്തു വഴറ്റുക. അതിനുശേഷം ഇഞ്ചി കഷ്ണങ്ങൾ, വെളുത്തുള്ളി കഷണങ്ങൾ എന്നിവ ചേർക്കുക. നന്നായി വഴറ്റുക. അതിനുശേഷം പച്ചമുളക് ചേർക്കുക, ഒരു പാത്രത്തിൽ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി എന്നിവ ചേർക്കുക. അതിനുശേഷം 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കുഴക്കുക. എന്നിട്ട് ഈ മസാല കൂട്ട് കലത്തിൽ ചേർത്തു കൊടുക്കുക. നന്നായി കൂട്ടികലർത്തുക. അതിനുശേഷം വേവിച്ച ചെമ്മീൻ ചേർക്കുക. നന്നായി കൂട്ടികലർത്തുക. കറിവേപ്പില ചേർത്ത് 2 മുതൽ 3 മിനിറ്റ് വരെ വേവിക്കുക. 

കപ്പ തയാറാക്കാൻ:

കപ്പ ഉപ്പും വെള്ളവും ചേർത്ത് തിളപ്പിക്കുക. വെന്തു കഴിഞ്ഞാൽ ഇത് വെള്ളം അരിച്ചതിനു ശേഷം മാറ്റി വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർക്കുക. ഒരു ഗ്രൈൻഡറിലേക്കു തേങ്ങ, പച്ചമുളക്, ചെറിയുള്ളി എന്നിവ ചേർക്കുക. ഒന്ന് ചതച്ചതിനു ശേഷം കലത്തിൽ ചേർക്കുക. നന്നായി മിക്സ് ചെയ്തതിനു ശേഷം വേവിച്ച കപ്പ ചേർക്കുക. 

കിഴി ഒരുക്കാൻ

അല്പം തീയിൽ വാട്ടിയ ഒരു വാഴയില എടുക്കുക. കുറച്ച് കറിവേപ്പില ചേർക്കുക. മുകളിൽ ചെമ്മീൻ മസാല ചേർക്കുക. അതിനുശേഷം മുകളിൽ കപ്പ മിക്സ് ചേർക്കുക. വീണ്ടും ചെമ്മീൻ മസാല ചേർക്കുക. കുറച്ച് വെളിച്ചെണ്ണ മുകളിൽ തളിച്ച് കൊടുക്കാം. ശേഷം വാഴയില അടച്ച് ഒരു കിഴി ഉണ്ടാക്കുക. ഒരു പാനിൽ അല്പം എണ്ണ ചേർത്ത് എല്ലാ വശങ്ങളും വേവുന്നതു വരെ കുറച്ച് നേരം വേവിക്കുക. നമ്മുടെ കിടിലൻ ചെമ്മീൻ കപ്പ കിഴി റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com