ADVERTISEMENT

ഉള്ളിക്കറി തയാറാക്കുമ്പോൾ ഇതുപോലെ ഒന്നു നോക്കൂ. ചോറ്, ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക്  നല്ല കോമ്പിനേഷൻ ആണ്.

 ചേരുവകൾ

  •  സവാള                          - നാലെണ്ണം
  •  പച്ചമുളക്                      - മൂന്നെണ്ണം
  •  കറിവേപ്പില                    - രണ്ട് തണ്ട്
  •  മഞ്ഞൾപൊടി            - അര ടീസ്പൂൺ
  •  മുളകുപൊടി               - ഒരു ടീസ്പൂൺ
  •  മല്ലിപ്പൊടി                   - കാൽ ടീസ്പൂൺ
  •  ഗരംമസാലപ്പൊടി       - കാൽ ടീസ്പൂൺ
  •  തിളച്ച വെള്ളം              - അരക്കപ്പ്
  •  ഉപ്പ് –  പാകത്തിന്
  •  വെളിച്ചെണ്ണ      - രണ്ട് ടേബിൾസ്പൂൺ

 തയാറാക്കുന്ന വിധം

 ഒരു പാത്രം ചൂടാക്കി എണ്ണ ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. പച്ചമുളകും കറിവേപ്പിലയും ചേർത്തു കൊടുക്കാം. ബ്രൗൺ കളർ ആയി വരുമ്പോൾ മഞ്ഞൾപ്പൊടി,  മുളകുപൊടി,  മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് തിളച്ചവെള്ളം ചേർത്ത് അടച്ചുവെച്ച്  വെള്ളം വറ്റിച്ചെടുക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. ഗരംമസാലപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് തീ ഓഫ് ചെയ്യുക. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com