ADVERTISEMENT

മധുരപ്രിയർക്ക് വിളമ്പാവുന്ന ഇഷ്ടഭോജ്യങ്ങളിൽ പ്രഥമനാണ് ഗുലാബ് ജാമുൻ. ഇതുണ്ടാക്കാൻ ഏറെ എളുപ്പമാണ് എന്നതാണ് ഇതിന്റെ സവിശേഷത. 

ചേരുവകൾ 

  • പഞ്ചസാര - 1/2 കപ്പ്‌ 
  • വെള്ളം - 1 കപ്പ്‌ 
  • ഏലയ്ക്കാ - 2 എണ്ണം 
  • നാരങ്ങനീര് - 1/2 ടീ സ്പൂൺ 
  • ബ്രഡ് സ്ലൈസ് - 6 എണ്ണം (അരിക് മുറിച്ചത് )
  • പാൽപ്പൊടി - 3 ടേബിൾ സ്പൂൺ 
  • ഫ്രഷ് ക്രീം - 3 ടീ സ്പൂൺ 
  • പാൽ - 2 ടീ സ്പൂൺ 
  • എണ്ണ - വറുത്തെടുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം

പഞ്ചസാര വെള്ളമൊഴിച്ചു തിളപ്പിക്കുക. നന്നായി തിളച്ചു വരുമ്പോൾ ഏലക്കായ, നാരങ്ങാനീര് എന്നിവ ചേർക്കുക. 

ബ്രഡ് സ്ലൈസുകൾ മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. ഇതിലേക്ക് പാൽപ്പൊടി, ഫ്രഷ് ക്രീം, പാൽ എന്നിവ ചേർത്ത് കുഴച്ചെടുക്കുക. 

കുഴച്ചെടുത്ത മാവ് വിള്ളൽ ഇല്ലാതെ ഉരുളകൾ ആക്കി എടുത്ത് ബ്രൗൺ നിറമാകുന്ന വരെ വറത്തു കോരുക. പഞ്ചസാരപ്പാനിയിൽ ഇട്ട് കഴിക്കാം.

English Summary: Bread Gulab Jamun is an instant version to make Gulab Jamun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com