ADVERTISEMENT

വെണ്ണപോലെ മൃദുലമായ നാൻ, കൂടെ കാപ്സിക്കം മസാലയും. നാവിൽ വെള്ളമൂറിക്കുന്ന രുചിക്കൂട്ട്. ബട്ടർ നാനും കാപ്സിക്കം മസാല കറിയും വീട്ടിൽ വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • മൈദ – 1/2 കിലോഗ്രാം
  • വെള്ളം – ഒരു ഗ്ലാസ്
  • ഉപ്പ് – 1/2 സ്പൂൺ
  • പഞ്ചസാര – 1 1/2 സ്പൂൺ
  • ഓയിൽ – 4 സ്പൂൺ
  • തൈര് – 1/2 കപ്പ്
  • ബേക്കിങ് പൗഡർ – 1/2 സ്പൂൺ
  • ബേക്കിങ് സോഡ – 1/4 സ്പൂൺ

മല്ലിയില, കരിംജീരകം, ബട്ടർ – അലങ്കരിക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

മൈദയിൽ ബാക്കി ചേരുവകൾ എല്ലാം ചേർത്ത് നന്നായി കുഴച്ച് എടുക്കണം. നന്നായി കുഴച്ച ശേഷം എണ്ണ തടവി ഒരു മണിക്കൂർ നനഞ്ഞ ടവ്വൽ കൊണ്ട് മുടി വയ്ക്കണം.

ശേഷം മാവ് ചെറിയ ഉരുളകളാക്കി ഓവൽ ആകൃതിയിൽ പരത്തി എടുക്കാം. ഇതിനു മുകളിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയിലയും കരിംഞ്ചീരകവും വിതറി കൈ കൊണ്ട് അമർത്തി കൊടുക്കണം. ഇത് തിരിച്ചിട്ട് പുറത്ത് വെള്ളം തടവിയ ശേഷം പാനിൽ ഇട്ട് വേവിച്ച് എടുക്കാം. ഒരു വശം വെന്ത ശേഷം പാൻ മാറ്റി ഗ്ലാസിലെ തീ നേരിട്ട് കൊള്ളിച്ച് മൊരിച്ച് എടുക്കാം. ശേഷം ബട്ടർ പുരട്ടി എടുക്കാം.

കാപ്സിക്കം മസാല കറി

  • കാപ്സിക്കം – 1 
  • സവാള – 2 (ഒരു സവാള ചതുരകഷ്ണങ്ങളായും ഒരെണ്ണം ചെറുതായി അരിഞ്ഞും എടുക്കണം)
  • തക്കാളി – 1
  • വെളിച്ചെണ്ണ – 2 സ്പൂൺ
  • തൈര് – 2 സ്പൂൺ
  • കടലമാവ് – 2 സ്പൂൺ
  • മല്ലിപ്പൊടി – 1 സ്പൂൺ
  • മുളകുപൊടി – 1 സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 സ്പൂൺ
  • ജീരകം - 1/2 സ്പൂൺ
  • ഗരം മസാല - 1/2 സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം  – 1/2 ഗ്ലാസ്

തയാറാക്കുന്ന വിധം

ചൂടായ പാനിൽ എണ്ണയൊഴിച്ച് കാപ്സിക്കവും ചതുരകഷ്ണങ്ങളാക്കിയ സവാളയും ഇട്ട് വറുത്ത് മാറ്റാം.

ഈ പാനിലേക്ക് ജീരകം, ചെറുതായി അരിഞ്ഞ സവാള എന്നിവ ചേർത്ത് വഴറ്റി എടുക്കാം. ഇതിലേക്ക് കടലമാവ് ചേർത്ത് മൂപ്പിച്ച് എടുക്കാം.  തക്കാളിയും ചേർത്ത് വഴറ്റിയ ശേഷം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തൈര് ചേർക്കാം, ആവശ്യത്തിന് വെള്ളവും ചേർത്ത് അടച്ച് വച്ച് എണ്ണ തെളിയുന്നതു വരെ വയ്ക്കുക. ശേഷം വറത്തു വച്ചിരിക്കുന്ന കാപ്സിക്കവും സവാളയും ചേർക്കാം. ആവശ്യത്തിന് ഉപ്പും ഗരം മസാലയും ചേർത്ത് വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com