ADVERTISEMENT

ബേക്ക് ചെയ്യാതെ കുനാഫ ടേസ്റ്റിലൊരു കിടിലൻ  സേമിയ പുഡ്ഡിംഗ് ഉണ്ടാകാം 

ചേരുവകൾ 

  • സേമിയ - 1 പാക്കറ്റ് 
  • പാൽ - 3 കപ്പ് 
  • പഞ്ചസാര - മുക്കാൽ കപ്പ്
  • കോൺഫ്ലോർ - 5 ടേബിൾസ്പൂൺ 
  • ചീസ് ക്യൂബ്സ് - 2 എണ്ണം 
  • വാനില എസൻസ് - 1 ടീസ്പൂൺ 
  • നെയ്യ് / ബട്ടർ - 3 ടേബിൾസ്പൂൺ 
  • ബദാം പൊടിച്ചത് - 2 ടേബിൾസ്പൂൺ 
  • പിസ്താ പൊടിച്ചത് - അലങ്കരിക്കാൻ 

തയാറാക്കുന്ന വിധം :

സേമിയ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ സേമിയ, ബദാം പൊടിച്ചത്, പഞ്ചസാര എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക. ഇതിൽ നിന്ന് പകുതി ഒരു പുഡ്ഡിങ് ട്രേയിലേക്ക് ഇട്ട് എല്ലായിടത്തും ഒരുപോലെയാക്കി ഫ്രിഡ്ജിൽ വയ്ക്കുക. 

ഒരു പാനിൽ പാൽ, കോൺഫ്ലോർ, പഞ്ചസാര എന്നിവ നന്നായി മിക്സ് ചെയ്ത് ചൂടാക്കുക. കട്ടിയായി വരുമ്പോൾ ചീസ്, വനില എസൻസ് എന്നിവ ചേർത്ത് തീ ഓഫ് ചെയ്യുക. ഇത് സേമിയയുടെ മുകളിലേക്ക് ഒഴിച്ച് കൊടുക്കുക. ബാക്കിയുള്ള സേമിയ ഇതിന്റെ മുകളിലേക്കിട്ട് എല്ലായിടത്തും ഒരുപോലെ ആകുക. പിസ്താ പൊടിച്ചത് വെച്ചലങ്കരിച്ചു ഫ്രിഡ്ജിൽ 4 മണിക്കൂർ സെറ്റ് ചെയ്യാനായി വയ്ക്കുക. ഈസി ടേസ്റ്റി സേമിയ പുഡ്ഡിംഗ് റെഡി.

English Summary: This is a simple and tasty pudding made with vermicelli and home made cream.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com