ADVERTISEMENT

ചിക്കൻ വറക്കലും പൊരിക്കലും ഇല്ലാതെ അഡാർ രുചിയിൽ തയാറാക്കിയാലോ?

ചേരുവകൾ

1. ചിക്കൻ - അര കിലോ
2. മുളക്പൊടി - മൂന്ന് ടീസ്പൂൺ
3. മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
4. ഉപ്പ് -ആവശ്യത്തിന്
5. കറുവ - ചെറിയ പീസ്
6. ഗ്രാമ്പു - നാല് എണ്ണം
7. ഏലയ്ക്ക - മൂന്ന് എണ്ണം
8. കുരുമുളകുപൊടി - ഒരു ടീസ്പൂൺ
9. ഇഞ്ചി -ചെറിയ പീസ്
10. വെളുത്തുള്ളി - 10 എണ്ണം
11. നാരങ്ങാനീര് - ഒരു ടീസ്പൂൺ

12. വെളിച്ചെണ്ണ -ആവശ്യത്തിന്
13. സവാള - 2 എണ്ണം
14. കറിവേപ്പില - മൂന്ന് തണ്ട്

തയാറാക്കുന്ന വിധം

ചിക്കൻ നന്നായി കഴുകി ചെറിയ  പീസ് ആക്കുക . രണ്ട്  തൊട്ട്  പത്ത് വരെയുള്ള  ചേരുവകൾ നന്നായി അരക്കുക . അരപ്പിൽ നാരങ്ങാനീര്  കൂടി ചേർത്തിളക്കി ചിക്കനിൽ പുരട്ടി ഒരു മണിക്കൂർ വെയ്ക്കുക . പാനിൽ എണ്ണ ചൂടാക്കി സവാളയും കറിവേപ്പിലയും വറുത്തു കോരുക . അതിനുശേഷം സവാളയും കറിവേപ്പിലയും കൈകൊണ്ട്  പൊടിച്ചു വയ്ക്കുക . ഒരു മണിക്കൂറിന് ശേഷം മസാല പുരട്ടി വച്ച ചിക്കൻ എണ്ണയിൽ രണ്ട് വശവും മൂപ്പിച്ചെടുക്കുക . മറ്റൊരു പാനിൽ വറുത്ത ചിക്കനും പൊടിച്ച സവാളയും,കറിവേപ്പിലയും ചേർത്ത് രണ്ടര കപ്പ് വെള്ളവും ഒഴിച്ച് വേവിക്കുക. ചാറു കുഴഞ്ഞ പരുവത്തിൽ വാങ്ങി ഉപയോഗിക്കാം.

English Summary: Each dish is unique and caters to different taste buds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com