ADVERTISEMENT

മാങ്ങക്കുള്ളിൽ നിറച്ച കുൽഫി ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതൊന്നു കഴിക്കണം. ഈ മാമ്പഴക്കാലം ആസ്വദിക്കാൻ മാങ്ങ കൊണ്ട് ഒരു കിടിലൻ കുൽഫി തയാറാക്കാൻ വെറും 3 ചേരുവ മാത്രം മതി.

ആവശ്യമായ ചേരുവകൾ 

  • മാങ്ങ പഴുത്തത് – 2 എണ്ണം 
  • പാൽ – 750 മില്ലി 
  • പഞ്ചസാര – 1/4 കപ്പ് 

തയാറാക്കുന്ന വിധം 

നല്ല പഴുത്ത മാങ്ങയുടെ മുകൾ ഭാഗം ചെത്തിയ ശേഷം ചെറിയ ഒരു കത്തി മാങ്ങയുടെ അണ്ടിയുടെ ചുറ്റും ഓടിക്കുക. ഒരു സ്പൂൺ കൊണ്ട് മാങ്ങയുടെ അണ്ടി മാങ്ങയിൽ നിന്നും വേർപ്പെടുത്തി എടുക്കുക.

പാല് തിളപ്പിച്ച് മൂന്നിൽ ഒന്നായി കുറുക്കിയ ശേഷം പഞ്ചസാര ചേർത്ത് ഇളക്കുക. തീ അണച്ച ശേഷം ചൂട് കുറയാൻ വയ്ക്കുക.

ഇത് മാങ്ങക്കുള്ളിൽ ഒഴിച്ചു ഐസ് ആകുന്നത് വരെ ഫ്രീസറിൽ വയ്ക്കുക. ശേഷം തൊലി കളഞ്ഞു കഷ്ണമായി മുറിച്ച്‌ വിളമ്പുക.

English Summary:  Stuffed Mango kulfi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com