ADVERTISEMENT

കുട്ടികള്‍ക്കും മുതിര്‍ന്നര്‍ക്കും ഒരേപോലെ കഴിക്കാവുന്ന ഒരു നോണ്‍വെജ് വിഭവമാണിത്...

ചേരുവകള്‍

  • ടെണ്ടര്‍ ചിക്കന്‍ ബ്രെസ്റ്റ്  - 1/2 കിലോ (കനംകുറഞ്ഞ കഷണങ്ങളാക്കിയത്)
  • ഇഞ്ചി - വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂണ്‍
  • തൈര് - 3 ടീസ്പൂണ്‍
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂണ്‍
  • മുളകുപൊടി -  1/4 ടീസ്പൂണ്‍
  • കാശ്മീരി മുളകുപൊടി - 2 ടീസ്പൂണ്‍
  • കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
  • ബട്ടര്‍ - 1 കഷണം
  • മുട്ട - 1 എണ്ണം
  • ഗോതമ്പുപൊടി - 1 കപ്പ്
  • കോണ്‍ഫ്‌ളോര്‍ - 1/2 കപ്പ്
  • കോണ്‍ഫ്‌ളേക്‌സ്  തരിയായി പൊടിച്ചത് - 1/2 കപ്പ്
  • ഉപ്പ് - പാകത്തിന് 

തയാറാക്കുന്ന വിധം

ആദ്യം ടെണ്ടര്‍ ചിക്കന്‍ ബ്രെസ്റ്റ്  കനം കുറഞ്ഞ കഷണങ്ങളാക്കിയതിലേക്ക് പുരട്ടാനുള്ള മസാല തയാറാക്കാം.

ഒരു ടീസ്പൂണ്‍  ഇഞ്ചി - വെളുത്തുള്ളി അരച്ചത്,  മൂന്ന് ടീസ്പൂണ്‍ തൈര്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി, കാല്‍ ടീസ്പൂണ്‍ മുളകുപൊടി, ഒരു ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി, അര ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു കഷണം ബട്ടര്‍, ഒരു മുട്ട, പാകത്തിന് ഉപ്പ് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക.

ഈ മസാലയിലേയ്ക്ക്  കനം കുറഞ്ഞ കഷണങ്ങളാക്കിയ ചിക്കന്‍ ചേര്‍ത്ത് മസാല നന്നായി പുരട്ടി അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക.

അതിനു ശേഷം ഒരു കപ്പ് ഗോതമ്പ് പൊടി, അര കപ്പ് കോണ്‍ഫ്‌ളോര്‍, കാല്‍ ടീസ്പൂണ്‍ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി, അര കപ്പ്  കോണ്‍ഫ്‌ളേക്‌സ് തരിയായി പൊടിച്ചത് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക. കോണ്‍ഫ്‌ളേക്‌സ് പൊടിച്ചതിനു പകരമായി ഓട്‌സ് ചേര്‍ത്താലും മതി.

അരമണിക്കൂറിനു ശേഷം ഫ്രിഡ്ജില്‍ നിന്നും പുറത്തെടുത്ത ചിക്കന്‍ കഷണങ്ങള്‍ തയാറാക്കി വെച്ചിരിക്കുന്ന പൊടിയില്‍ മുക്കി കൈകൊണ്ട് നന്നായി  ഒരു പാത്രത്തിലേയ്ക്ക് മാറ്റിവെക്കുക. ഇങ്ങനെ മുഴുവന്‍ ചിക്കന്‍ കഷ്ണങ്ങളും പൊടിയില്‍ മുക്കി മാറ്റി വെച്ചതിനു ശേഷം വറുത്തെടുക്കാം.

ചൂടായ എണ്ണിലേയ്ക്ക് കുറേശ്ശെ ഇട്ടുകൊടുക്കാം. വേഗം തന്നെ ഇളക്കി കോരിയെടുക്കാം. ചൂടോടെ തന്നെ കെച്ചപ്പിനൊപ്പം ചിക്കന്‍ ചിപ്‌സ് കഴിക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നര്‍ക്കും ഒരേപോലെ കഴിക്കാവുന്ന ഒരു നോണ്‍വെജ് സ്‌നാക്‌സ് ആണിത്.

English Summary: Chicken chips is a tasty, tempting and variety appetizer recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com