ADVERTISEMENT

നൂഡിൽസിനൊപ്പം സൂപ്പർ സൈഡ് ഡിഷാണ് ഈ എഗ്ഗ് മഞ്ചൂരിയൻ. 

ചേരുവകൾ

  • മുട്ട - 4 എണ്ണം
  • പച്ചമുളക് - 2 എണ്ണം
  • കുരുമുളക് പൊടി - കാൽ ടീസ്പൂൺ
  • വെളുത്തുള്ളി - 1 ടേബിൾ സ്പൂൺ
  • ഇഞ്ചി - 1 ടേബിൾ സ്പൂൺ
  • സവാള - 1എണ്ണം
  • കാപ്‌സിക്കം - 1എണ്ണം
  • ടൊമാറ്റോ സോസ് - ഒന്നര ടേബിൾ സ്പൂൺ
  • റെഡ് ചില്ലി സോസ്- 1 ടേബിൾ സ്പൂൺ
  • സോയ സോസ് - ഒന്നേകാൽ ടേബിൾ സ്പൂൺ
  • മൈദ - 2 ടേബിൾ സ്പൂൺ
  • കോൺഫ്ലോർ - 1 ടീസ്പൂൺ
  • മുളകുപൊടി - അര ടീസ്പൂൺ
  • ഓയിൽ - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ആദ്യം മുട്ട പൊട്ടിച്ചതും ഒരു നുള്ള്  കുരുമുളക് പൊടിയും അല്പം ഉപ്പും ചേർത്ത് നന്നായി അടിക്കുക . ഈ മുട്ട മിശ്രിതം ഒരു പാത്രത്തിലാക്കി വയ്ക്കുക.

മുട്ട വേവിച്ചെടുക്കേണ്ട വിധം - ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അടുപ്പിൽ വയ്‌ക്കുക . ആ പാത്രത്തിലേക്ക് മുട്ട മിശ്രിതം ഇറക്കി വച്ച് വേവിക്കുക . മുട്ട വെന്തതിന് ശേഷം തണുപ്പിക്കുക എന്നിട്ട് ചെറിയ പീസ് ആക്കി മുറിക്കുക .

അതിന് ശേഷം കോൺഫ്ളോറും മൈദയും  മുളകുപൊടിയും ചേർത്ത് ബാറ്റർ തയാറാക്കി മുട്ട പീസ് ഓരോന്നായി ആ ബാറ്ററിൽ മുക്കി  എണ്ണയിൽ വറുത്തെടുക്കുക. അതിന് ശേഷം മറ്റൊരു പാൻ  വച്ച് മുട്ട വറുത്ത എണ്ണയിൽ നിന്ന് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കാപ്‌സിക്കം എല്ലാം കൂടി വഴറ്റുക. അതിന് ശേഷം സോസുകളും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് ഒരു മിനിറ്റ് പാൻ അടച്ച് വയ്ക്കുക. ഒരു മിനുറ്റിന് ശേഷം പാൻ തുറന്ന് അതിലേക്ക് അര കപ്പ് വെള്ളത്തിൽ, ഒന്നേകാൽ ടീസ്പൂൺ കോൺഫ്‌ളോറും ചേർത്ത് നന്നായി യോജിപ്പിച്ച് ഒഴിക്കുക. ഗ്രേവി കുറുകി തുടങ്ങുമ്പോൾ വറുത്ത മുട്ട പീസുകളും കുരുമുളക് പൊടിയും  ചേർത്ത് ഇളക്കി എടുക്കുക.

English Summary:  Tasty as a side for quick Indo-Chinese fried rice or noodles!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com