ADVERTISEMENT

ഇഡ്ഡലി മാവ് ബാക്കി ഇരുപ്പുണ്ടോ?  4 മണി ചായക്ക് ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കാം. കൂടെ ഒരു ചട്ണി കൂടി അയാൽ കുശാൽ.. 

ചേരുവകൾ :

1. ഇഡലി മാവ് - 1/2 കപ്പ്
2. പച്ചമുളക് - 2 or 3 എണ്ണം
3. സവാള - 1എണ്ണം
4. കറിവേപ്പില - 1 തണ്ട്
5. മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
6. ജീരകം - 1/2 ടീസ്പൂൺ
7. മുളകുപൊടി - 1/4 to 1/2 ടീസ്പൂൺ
8. കായപ്പൊടി - 1/4 ടീസ്പൂൺ
9. റവ - 2 ടീസ്പൂൺ
10. അരിപ്പൊടി - 2 ടീസ്പൂൺ
11. ഉപ്പ് -ആവശ്യത്തിന്
12. എണ്ണ - വറക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം :

ഇഡ്ഡലി മാവിലേക്കു 2 മുതൽ  10 വരെ ഉള്ള ചേരുവകൾ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് കുറച്ച് ഉപ്പ് കൂടി ഇടുക. നേരത്തെ ഇഡ്ഡലി മാവിൽ ഉപ്പ് ചേർത്തിട്ട് ഉണ്ടെങ്കിൽ അതനുസരിച്ചു വേണം ചേർക്കാൻ. അത് പോലെ തന്നെ മിക്സിനു  കട്ടി കുറവാണെങ്കിൽ കുറച്ചു കൂടി അരിപ്പൊടി ഇട്ട് കൊടുത്ത് കട്ടിയാക്കി എടുക്കാം. എണ്ണ നന്നായി ചൂടായ ശേഷം ഒരു സ്പൂൺ വച്ചോ കയ്യ് കൊണ്ടോ കുറച്ച് കുറച്ച് എണ്ണയിൽ ഇട്ടു കൊടുക്കാം. താഴ്ന്ന തീയിൽ നല്ല ബ്രൗൺ കളർ ആകുന്നത് വരെ വറുത്ത് എടുക്കാം.

English Summary: Quick Bonda, Easy Variety Snack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com